ഇന്ന് സംസ്ഥാനത്ത് 4,287 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3,711 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗബാധിതരിൽ 53 പേർ ആരോഗ്യ പ്രവർത്തകരാണ്. 471 പേർക്ക് എങ്ങനെയാണ് രോഗബാധയേറ്റതെന്ന് കണ്ടെത്താനായിട്ടില്ല.
ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത് 20 പേരാണ്. അതേസമയം 7,101 പേർ ഇന്ന് രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. 35,141 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.19 ശതമാനമാണ്. ഇത് ഗണ്യമായ കുറവാണ് കാണിക്കുന്നത്.











