പാരിസ് : ഫ്രാൻസിൽ ഭീകരരുടെ ബോംബ് ഭീഷണിയെത്തുടർന്ന് ആർക് ഡി ട്രയംഫും ഈഫൽ ടവറും കർശന പരിശോധനയ്ക്ക് വിധേയമാക്കി. ഇരു ചരിത്രസ്മാരകങ്ങളും സമീപമുള്ള സർവ്വേ സ്റ്റേഷനുകളും ജനവാസമുള്ള മേഖലകളും പൊലീസ് ഒഴിപ്പിച്ചു.
ഇന്നലെ വൈകിട്ട്, ഗ്രീൻവിച്ച് സമയം നാലരയോടെയാണ് ഫ്രാൻസിലെ ഏറ്റവും പ്രശസ്ത ചരിത്രസ്മാരകങ്ങളായ ആർക് ഡി ട്രയംഫിനും ഈഫൽ ടവറിനും നേരെ ബോംബ് ഭീഷണി ഉണ്ടായത്. തുടർന്നു നടന്ന പരിശോധനയിൽ ഈഫൽ ടവറിനു സമീപം ഒരു ബാഗ് നിറയെ ആയുധങ്ങൾ പാരിസ് പോലീസ് കണ്ടെത്തി.
മുഹമ്മദ് നബിയുടെ കാർട്ടൂൺ പ്രദർശിപ്പിച്ചതിന് തുടർന്ന് 18 വയസുകാരനായ ഒരു തീവ്രവാദി അധ്യാപകനെ വധിച്ചിരുന്നു. ഈ സംഭവത്തെത്തുടർന്ന് ഫ്രാൻസിലെ പ്രധാന നഗരങ്ങളിൽ പോലീസ് അതീവ ജാഗ്രതയാണ് പുലർത്തുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം ലോകമെങ്ങും രൂക്ഷ വിമർശനത്തിന് വിധേയമായിരുന്നു.
Discussion about this post