ന്യൂയോര്‍ക്ക് : ഏഷ്യ-പസിഫിക് രാജ്യങ്ങളിലെ ഏറ്റവും ജനപിന്തുണയുള്ള ഭരണാധികാരികളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം സ്ഥാനത്ത്. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് ആണ് ഒന്നാം സ്ഥാനത്ത്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയാണു രണ്ടാം സ്ഥാനത്ത്.
വാഷിങ്ടണ്‍ ആസ്ഥാനമായ പ്യൂ റിസര്‍ച്ച് സെന്ററിന്റെ സര്‍വേയില്‍ ചിന്‍പിങ്ങിന് 47 ശതമാനം പേരും ആബേയെ 43 ശതമാനം പേരും പിന്തുണച്ചപ്പോള്‍ മോദിക്ക് 39 ശതമാനം പേരുടെ പിന്തുണയാണുള്ളത്.
മോദിക്ക് ഏറ്റവും കൂടുതല്‍ പിന്തുണയുള്ളത് വിയറ്റ്‌നാമിലും (56%) ഓസ്‌ട്രേലിയയിലുമാണ് (51%). പാക്കിസ്ഥാനില്‍ ഏഴു ശതമാനം പേരുടെ പിന്തുണ മാത്രം. ഏഷ്യ-പസിഫിക് മേഖലയിലെ 10 രാജ്യങ്ങളിലും യുഎസിലുമായി 15,313 പേരാണു സര്‍വേയില്‍ പങ്കെടുത്തത്.
Discussion about this post