ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിനെതിരെയുള്ള ആക്രമണങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ഇന്ത്യ. മുഹമ്മദ് നബിയുടെ കാർട്ടൂൺ വിവാദത്തിൽ മുസ്ലീം രാജ്യങ്ങളിൽ നിന്നും ഇമ്മാനുവേൽ മാക്രോണിനെതിരെ വൻ പ്രതിഷേധമുയരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഫ്രഞ്ച് പ്രസിഡന്റിനു പിന്തുണയുമായാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രംഗത്ത് വന്നിട്ടുള്ളത്.
മുഹമ്മദ് നബിയുടെ കാർട്ടൂൺ വിദ്യാർത്ഥികൾക്കു മുമ്പിൽ പ്രദർശിപ്പിച്ചുവെന്ന് ആരോപിച്ച് ഫ്രാൻസിൽ സ്കൂൾ അധ്യാപകനെ യുവാവ് കഴുത്തറുത്തു കൊന്ന സംഭവത്തിലും ഇന്ത്യ ശക്തമായി അപലപിച്ചു. അതേസമയം, സാമൂഹ്യ മാധ്യമങ്ങളിൽ ഇന്ത്യക്കാരുടെ ‘ഐ സ്റ്റാൻഡ് വിത്ത് ഫ്രാൻസ്’ എന്ന ക്യാമ്പയിൻ ട്രെൻഡിംഗ് ആയിക്കൊണ്ടിരിക്കുകയാണ്. ഇസ്ലാമിക ഭീകരവാദത്തിനെതിരെയുള്ള ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന്റെ നിലപാടുകളെ പിന്തുണച്ച് നിരവധി ഇന്ത്യക്കാർ രംഗത്തു വന്നിട്ടുണ്ട്.
മാക്രോണിന്റെ ചിത്രങ്ങൾക്കൊപ്പം ‘ഇന്ത്യ മുഴുവൻ താങ്കൾക്കൊപ്പമുണ്ട്’, ‘മാക്രോൺ മനുഷ്യരാശിയുടെ രക്ഷകൻ’ തുടങ്ങിയ വാചകങ്ങളോടെ നിരവധി പേരാണ് ഫ്രഞ്ച് പ്രസിഡന്റിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
Discussion about this post