മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസിന്റെ മകൻ അഡ്വക്കേറ്റ് എബ്രഹാം ബിജെപിയിൽ ചേർന്നു. ബിനീഷ് കോടിയേരി വിഷയത്തില്‍ പ്രതിഷേധിച്ചാണ് സിപിഎം വിടുന്നതെന്ന് എബ്രഹാം പറഞ്ഞു. നേരത്തെ ലോറന്‍സിന്റെ മകള്‍ ആശയുടെ മകന് മിലന് ബിജെപിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
തിരുവനന്തപുരത്തെ ബിജെപി സമരവേദിയിലും മിലൻ പ്രത്യക്ഷപ്പെട്ടിരുന്നു. വൈരാഗ്യം നിമിത്തം തനിക്ക് അർഹതപ്പെട്ട ജോലി സിപിഎം തടഞ്ഞ് വെച്ചിരിക്കുകയാണെന്ന് ആശ ലോറൻസ് ആരോപിച്ചിരുന്നു. ലോറൻസ് അടക്കമുള്ള മുതിർന്ന നേതാക്കളെ സിപിഎം ഒതുക്കുകയാണെന്നും അവർ പറഞ്ഞു.
ബിജെപി ബാന്ധവത്തിന്റെ പേരിൽ സിപിഎം സൈബർ ആക്രമണങ്ങൾ നടത്തിയപ്പോൾ മിലൻ അവയെയൊക്കെ ശക്തമായി എതിർത്തിരുന്നു. തന്റെ രാഷ്ട്രീയം തന്റെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് സിപിഎമ്മിന് മിലൻ മറുപടി നൽകിയിരുന്നു.
Discussion about this post