അബുദാബി: ഐ.പി.എല്ലില്‍ കിംഗ്സ് ഇലവന് പഞ്ചാബിനെ ഒമ്പതു വിക്കറ്റിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ്. 154 റണ്‍സ് വിജയലക്ഷ്യം ചെന്നൈ 18.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു. തുടർന്ന് തോല്‍വിയോടെ പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷയും അവസാനിച്ചു.
അര്‍ദ്ധ സെഞ്ചുറി നേടിയ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദാണ് ചെന്നൈയ്ക്കായി തിളങ്ങിയത്. 49 പന്തുകള്‍ നേരിട്ട റുതുരാജ് 62 റണ്‍സോടെ പുറത്താകാതെ നിന്നു.
ചെന്നൈ സൂപ്പര്‍ കിംഗ്സിനായി ഓപ്പണര്‍മാരായ ഫാഫ് ഡുപ്ലെസിയും റുതുരാജ് ഗെയ്ക്വാദും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. 48 റണ്‍സെടുത്ത ഡുപ്ലെസിയെ ക്രിസ് ജോര്‍ദനാണ് പുറത്താക്കിയത്. അമ്പാട്ടി റായുഡു 30 പന്തില്‍ 30 റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 153 റണ്‍സെടുത്തത്.
Discussion about this post