ഇസ്താംബൂൾ: ദിവസങ്ങൾക്കു മുമ്പാണ് ഇസ്ലാമിക ഭീകരവാദത്തിനെതിരെ കടുത്ത നിലപാടുകൾ സ്വീകരിച്ച ഫ്രാൻസിന്റെ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ തുർക്കി തീരുമാനിച്ചത്. എന്നാൽ, ഈ പ്രഖ്യാപനത്തിനു പിന്നാലെ ആഡംബര ഫ്രഞ്ച് കമ്പനിയുടെ ഹാൻഡ്ബാഗുമായി തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗന്റെ ഭാര്യ പ്രത്യക്ഷപ്പെട്ടതോടെ, സാമൂഹ്യമാധ്യമങ്ങളിൽ എർദോഗനെതിരെ പരിഹാസങ്ങളുയരുകയാണ്.
50,000 ഡോളർ വിലയുള്ള ഹെർമെസ് ബാഗുമായി ജനങ്ങൾക്കു നേരെ കൈവീശുന്ന എമിൻ എർദോഗന്റെ ചിത്രം ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. മുഹമ്മദ് നബിയുടെ കാർട്ടൂൺ വിവാദത്തിൽ മുസ്ലീം രാജ്യങ്ങളിൽ നിന്നും ഇമ്മാനുവേൽ മാക്രോണിനെതിരെ വലിയ രീതിയിൽ പ്രതിഷേധമുയർന്നിരുന്നു. ഇതിന്റെ ഭാഗമായാണ് ഫ്രാൻസിന്റെ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗൻ ആഹ്വാനം ചെയ്തത്.
അതേസമയം, ഫ്രാൻസിനു ഇന്ത്യയുൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ മാക്രോണിന്റെ ചിത്രങ്ങൾക്കൊപ്പം ‘ഇന്ത്യ മുഴുവൻ താങ്കൾക്കൊപ്പമുണ്ട്’, ‘മാക്രോൺ മനുഷ്യരാശിയുടെ രക്ഷകൻ’ തുടങ്ങിയ വാചകങ്ങളോടെ നിരവധി പേരാണ് ഫ്രഞ്ച് പ്രസിഡന്റിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
Discussion about this post