അമിത ഭാരം, ഹൃദ്‌രോഗ, സ്‌ട്രോക്ക്, ചര്‍മ്മ സംരക്ഷണം, രക്ത സമ്മര്‍ദ്ദം എന്നു വേണ്ട ആധുനിക മനുഷ്യന്റെ ജീവിത ശൈലി രോഗങ്ങളള്‍ പലതാണ്. എല്ലാത്തിനും ദിവസവും ഒരുകുന്ന് മരുന്നുകള്‍ കഴിക്കുന്നവരും കുറവല്ല. ഇതിനെല്ലാം കൂടി ഉതകുന്ന ഒറ്റമൂലിയുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കത്തവര്‍ ആരുമില്ല. സത്യമാണ് അങ്ങനെ ഒരു ഒറ്റമൂലി ഉണ്ട്. എന്നാല്‍ അത് മെഡിക്കല്‍ ഷോപ്പില്‍ കിട്ടില്ല, ആയുര്‍വേദ ഷോപ്പുകളിലും കിട്ടില്ല. അപ്പോള്‍ പിന്നെ എവിടെകിട്ടും എന്ന് ചോദിക്കാന്‍ വരട്ടെ നമ്മുടെ നാട്ടിന്‍പുറത്തെ പലചരക്കു കടകളില്‍ ഇപ്പൊള്‍ ഈ ഉഗ്രന്‍ ഒറ്റമൂലി ലഭിക്കും.
സംഗതി മരുന്നു മന്ത്രവുമൊന്നുമല്ല, ബദാം എന്നുവിളിക്കുന്ന ഒരുതരം ഡ്രൈ ഫുഡ്ഡാണ്. അമ്പരപ്പ് തോന്നുന്നുണ്ടല്ലെ. എന്നാല്‍ ബദാമിന്റെ സവിശേഷതകള്‍ വായിച്ചു നോക്കു.
വൈറ്റമിന്‍ ഇ, മഗ്‌നീഷ്യം, ഫൈബര്‍, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, അയേണ്‍ തുടങ്ങി ഇവയിലില്ലാത്ത പോഷകമില്ലെന്നു തന്നെ പറയാം. പൊട്ടാസ്യം ഉയര്‍ന്നതോതില്‍ ഉള്ളതുകൊണ്ടും, സോഡിയത്തിന്റെ അളവ് കുറവായതു കൊണ്ടും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ബദാം ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ കഴിയുന്നു.
കൊളസ്ട്രാള്‍ നിയന്ത്രിക്കുന്നതിനും ഇത് ഉത്തമമാണ്. ക്യാന്‍സര്‍ തടയാനും ബദാം നല്ലതാണ്. ബദാമില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ ക്യാന്‍സറിനെ പ്രതിരോധിക്കും. രക്തധമനികളിലെ തടസം മാറ്റാനും ഇത് പറ്റിയ ഭക്ഷണമാണ്.
ഹൃദ്രോഗം, സ്‌ട്രോക്ക് മുതലായ രോഗങ്ങള്‍ വരാതെ തടയുമെന്നു മാത്രമല്ല,ഫോളിക് ആസിഡ് ബദാമില്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഗര്‍ഭിണികള്‍ ഇതു കഴിക്കുന്നത് നല്ലതാണ്.ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യങ്ങളെ അകറ്റാന്‍ ബദാമിനു കഴിവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
കൊഴുപ്പു കുറവും കാര്‍ബോഹൈഡ്രേറ്റുകള്‍ ആവശ്യത്തിനും അടങ്ങിയ ഭക്ഷണമാണിത്. ഒരു പിടി ബദാം കഴിച്ചാല്‍ ചീത്ത കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ തോത് 4.5 ശതമാനം വരെ കുറയും.
അമിത ഭാരം നിങ്ങളെ അലട്ടുന്നുവെങ്കിലും നിങ്ങള്‍ കഴിക്കേണ്ടത് ബദാം തന്നെയാണ്. കാരണം മറ്റേതൊരു ഉപായത്തേക്കാളും ഭാരം കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ് ബദാം.
തലച്ചോറിന്റെ ശക്തി വര്‍ധിപ്പിക്കാന്‍ ബദാമിന് കഴിയുന്നു. ഇത് കഴിക്കുന്നതിലൂടെ ഒരാളുടെ ചിന്താശേഷി വര്‍ദ്ധിക്കുന്നു. ബദാം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച്, ഇന്‍സുലിന്റെ അളവ് ആവശ്യാനുസരണം നിലനിര്‍ത്താന്‍ സഹായിക്കുന്നതിനാല്‍ പ്രമേഹ രോഗികള്‍ക്കും ബദാം ഉത്തമമാണ്.
മസിലുകള്‍ വേണമെന്നുള്ളവര്‍ ബദാം കഴിക്കുന്നത് നല്ലതാണ്. മാത്രമല്ല തേനില്‍ കുതിര്‍ത്ത ബദാം രാവിലെ കഴിക്കുന്നത് കായിക ബലം വര്‍ദ്ധിക്കുന്നതിന് കാരണമാകും. ബദാം ദിവസവും കഴിക്കുന്നത് കണ്ണുകള്‍ക്ക് വളരെ നല്ലതാണ്.
ഇനി ചര്‍മ്മ സൗന്ദര്യത്തിനും ബദാം ഒരുത്തമ ഔഷധമാണ്. ചര്‍മ്മ സൗന്ദര്യത്തിന് ഒന്നാന്തരമാണ് ബദാം എണ്ണയും ,ബദാം മില്‍ക്കും. ഇതിന്റെ ഉപയോഗം ചര്‍മ്മം മൃദുലമാക്കാന്‍ വളരെ സഹായകരമാണ്. ബദാം കൊണ്ട് ഫേസ് പായ്ക്കുകള്‍ ഉണ്ടാക്കാം. ബദാം അരച്ചെടുത്ത് പാലില്‍ ചേര്‍ത്ത് ദിവസവും മുഖത്ത് തേച്ചു പിടിപ്പിക്കുക. 15 മിനിറ്റിനു ശേഷം കഴുകി കളയുക.ചര്‍മ്മം തിളങ്ങും. ബദാം കഴിച്ചാല്‍ രണ്ടാഴ്ചക്കുള്ളില്‍ സ്ത്രീകള്‍ക്ക് ശരീരവടിവ് ലഭിക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നു.
ബദാമില്‍ ധാരാളം സിങ്കടങ്ങിയിട്ടുണ്ട്. ഇത് പുരുഷഹോര്‍മോണ്‍ ഉല്‍പാദനത്തിനു സഹായിക്കും. ഉന്‍മേഷത്തിനായി ചായയോ കാപ്പിയോ കുടിക്കുക എന്നത് നമ്മുടെ ശീലമാണ്. എന്നാല്‍ അവ എത്ര അപകടകാരികളാണെന്നത് നാം ചിന്തിക്കാറില്ല. ഇനിമുതല്‍ ഇത്തരം പാനീയങ്ങള്‍ ഒഴിവാക്കി ബദാം ശീലമാക്കൂ. കാരണം അത് ഊര്‍ജ്ജം പ്രധാനം ചെയ്യുന്ന ഒന്നുകൂടിയാണ്. വിശപ്പു മാറാന്‍ ബദാം നല്ലതാണ്. ഇവ തൈരിലോ പാലിലോ ചേര്‍ത്തു കഴിച്ചാല്‍ ഗുണം കൂടും.
Discussion about this post