ലോക പോലീസ് ചരിത്രത്തിലാദ്യമായി ജനറൽ അസംബ്ലി മാറ്റിവെച്ച് ഇന്റർപോൾ. ഇന്റർനാഷണൽ പോലീസ് സംഘടനയുടെ വർഷത്തിലൊരിക്കൽ നടക്കുന്ന ജനറൽ അസംബ്ലിയാണ് വേണ്ടെന്നു വച്ചത്. 89-മത്തെ അസംബ്ലിയാണ് വരുന്ന ഡിസംബർ മാസത്തിൽ നടക്കാനിരുന്നത്.
പക്ഷേ, കോവിഡ് മഹാമാരി തുടരുന്നതിനാൽ, യു.എ.ഇയിൽ വച്ച് നടക്കേണ്ടിയിരുന്ന വാർഷിക പൊതുയോഗം ഇന്റർപോൾ ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി. 194 അംഗരാഷ്ട്രങ്ങളാണ് അന്താരാഷ്ട്ര പോലീസ് സംഘടനയിൽ ഉള്ളത്.
വിർച്ച്വൽ കോൺഫറൻസിംഗ് മുഖേന യോഗം കൂടാമെന്നൊരു അഭിപ്രായം ഉയർന്നെങ്കിലും നിയമ, സാങ്കേതികപരമായ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ അഭിപ്രായം തള്ളുകയായിരുന്നു. ഓരോ രാജ്യങ്ങളും പോലീസിങ് മേഖലകൾ നേടുന്ന സുരക്ഷാ പ്രശ്നങ്ങളും തീവ്രവാദ ഭീഷണികളുമാണ് ഓരോ വാർഷിക യോഗത്തിലും ഇന്റർപോൾ ചർച്ച ചെയ്യുക.
Discussion about this post