ഭോപ്പാല്‍: ഉത്തര്‍പ്രദേശിനും ഹരിയാനയ്ക്കും പിന്നാലെ മധ്യപ്രദേശിലും ലൗവ് ജിഹാദിനെതിരെ നിയമം പാസാക്കാനൊരുങ്ങി മധ്യപ്രദേശും. സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്.
പ്രണയത്തിന്റെ പേരില്‍ ജിഹാദില്ല. എന്നാല്‍ ആരെങ്കിലും അതിന് ശ്രമിച്ചാല്‍ അവരെ പാഠം പഠിപ്പിക്കുമെന്നും അതിനായി നിയമം പാസാക്കുമെന്നും ചൗഹാന് പറഞ്ഞു. ഭോപ്പാലില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരെ നടന്നത് പോലുള്ള പ്രതിഷേധങ്ങള്‍ അനുവദിക്കില്ലെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി ചൗഹാന് പറഞ്ഞു.
നേരത്തെ യു.പി, ഹരിയാന മുഖ്യമന്ത്രിമാര്‍ ലൗവ് ജിഹാദിനെതിരെ നിയമം പാസാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വിവാഹത്തിന് വേണ്ടിയുള്ള മതംമാറ്റം സ്വീകാര്യമല്ലെന്ന് അലഹാബാദ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് നിയമനിര്‍മ്മാണത്തിനൊരുങ്ങുന്നത്.
Discussion about this post