തിരുവനന്തപുരം : ബിനീഷ് കോടിയേരിക്കെതിരായ കേസ് അന്വേഷണത്തിൽ, കേരളത്തിൽ നിന്നും നാലുപേർ കൂടി പ്രതികളാവുമെന്ന് സൂചന. ഇവരെല്ലാം ബിനീഷും ആയി വൻകിട പണമിടപാടുകൾ നടത്തിയവരാണ്.
കരിങ്കൽ ക്വാറികളിലും ഈ സംഘത്തിന് പണമിടപാടുകൾ ഉണ്ടെന്ന് അധികൃതർ കണ്ടെത്തിയിരുന്നു. ബിനീഷ് കൊക്കെയ്ൻ ഉപയോഗിച്ചിരുന്നതായി അനൂപ് മുഹമ്മദിന്റെ അയൽവാസി സോണറ്റ് ലോബോ എൻഫോഴ്സ്മെന്റ് അധികൃതർക്ക് മൊഴി നൽകി. കല്യാൺ നഗറിൽ, റോയൽ സ്വീറ്റ് അപ്പാർട്ട്മെന്റ്സിലാണ് അനൂപ് മുഹമ്മദും വിമാന കമ്പനി ജീവനക്കാരനായ സോണറ്റും താമസിച്ചിരുന്നത്. 205, 206 എന്നിങ്ങനെയായിരുന്നു ഇവരുടെ മുറികൾ. അനൂപിനെ സന്ദർശിച്ചിരുന്ന ബിനീഷ്, ഇവിടെ വെച്ച് അനൂപുമൊത്ത് ലഹരി ഉപയോഗിച്ചിരുന്നതാണ് സോണറ്റ് മൊഴി നൽകിയത്.
എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ ആറു ദിവസം പിന്നിട്ടതോടെ, ഇതുവരെ ഏതാണ്ട് 47.5 മണിക്കൂർ ബിനീഷ് കൊടിയേരി ചോദ്യംചെയ്യലിന് വിധേയനായിട്ടുണ്ട്. രാവിലെ എട്ടരയോടെ വിൽസൺ ഗാർഡൻ പോലീസ് സ്റ്റേഷനിൽ നിന്നും ശാന്തിനഗറിലെ ഇ.ഡി ഓഫീസിൽ എത്തിച്ച് 10 മുതൽ രാത്രി എട്ടു വരെയാണ് ചോദ്യം ചെയ്യൽ.
Discussion about this post