തിരുവനന്തപുരം: ബംഗളൂരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ പിടിയിലായ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. കർണാടക പൊലീസും സിആർപിഎഫും ഒപ്പമുണ്ട്. സാമ്പത്തിക ഇടപാടിന്റെ വിശദാംശങ്ങൾ തേടി.
തിരുവനന്തപുരത്തെ മരുതംകുഴിയിലുള്ള കോടിയേരി എന്ന് പേരിട്ടിരിക്കുന്ന വീട്ടില്‍ ബംഗളൂരുവില്‍ നിന്നുള്ള ഇഡി സംഘമാണ് പരിശോധന നടത്തുന്നത്.
ബിനീഷിന്റെ ബിസിനസ് പാര്‍ട്ടറായ അബ്ദുള്‍ ലത്തീഫിന്റെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്.
അതേസമയം, കസ്റ്റഡിയിലുള്ള ബിനീഷിനെ തുടര്‍ച്ചയായി ആറാം ദിവസമാണ് ഇഡി ചോദ്യം ചെയ്യുന്നത്.
Discussion about this post