വിയന്ന: ഹംഗറിയിലുള്ള അഭയാര്‍ഥികള്‍ക്കു സ്ഥലം നല്‍കാന്‍ ഓസ്ട്രിയയും ജര്‍മനിയും സന്നദ്ധമാണെന്നു ഓസ്ട്രിയന്‍ ചാന്‍സലര്‍ വെര്‍ണര്‍ ഫെയ്മാന്‍. ഇക്കാര്യം ഫേസ്ബുക്കിലൂടെയാണ് ചാന്‍സലര്‍ അറിയിച്ചത്. അഭയാര്‍ഥി പ്രവാഹം വര്‍ധിച്ചതോടെ ഹംഗറിയന്‍ അതിര്‍ത്തിയില്‍ അടിയന്തര സാഹചര്യം നേരിടുകയാണ്. ഇതിനാല്‍ അഭയാര്‍ഥികളെ രാജ്യത്തില്‍ പ്രവേശിപ്പിക്കാന്‍ ഓസ്ട്രിയയും ജര്‍മനിയും തയാറായതായും അദ്ദേഹം വ്യക്തമാക്കി.
നിശ്ചിത എണ്ണം അഭയാര്‍ഥികളെ ഏറ്റെടുക്കാനുള്ള സന്നദ്ധത ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍ഷ്വാ ഒളാന്ദും ഇന്നലെ അറിയിച്ചിരുന്നു. അഭയാര്‍ഥിപ്രശ്‌നത്തില്‍ ചര്‍ച്ച നടത്തിയ യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യമന്ത്രിമാര്‍ പ്രശ്‌നം പരിഹരിക്കാനുള്ള നീക്കങ്ങള്‍ തുടരുകയാണ്.
Discussion about this post