വാഷിംഗ്ടൺ: അമേരിക്കയെ ഒന്നിപ്പിക്കുന്ന പ്രസിഡന്റായിരിക്കും താനെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇലക്ഷൻ ഫലം അറിഞ്ഞതിനു ശേഷം ജനങ്ങളോട് നന്ദി പറയുകയായിരുന്നു അദ്ദേഹം.
‘ഭിന്നിപ്പിക്കുന്ന അതെല്ലാം ഒന്നിപ്പിക്കുന്ന പ്രസിഡണ്ട് ആയിരിക്കും ഞാൻ നീലയും ചുവപ്പും ആയി സ്റ്റേറ്റുകൾ കാണാതെ യുണൈറ്റഡ് സ്റ്റേറ്റ്സായാണ് ഞാൻ കാണുക. രാജ്യം എന്റെ പേര് അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാൻ ഞാൻ ആത്മാർത്ഥമായി പ്രവർത്തിക്കും’- ബൈഡൻ പറയുന്നു.
‘ഈ വലിയ രാജ്യത്തെ നയിക്കാൻ എന്നെ തെരഞ്ഞെടുത്തതിൽ നന്ദി പറയുന്നു. വളരെ വലിയ വിജയമാണ് എനിക്ക് നിങ്ങൾ സമ്മാനിച്ചത്. അമേരിക്കയിൽ മര്യാദയും നീതിയും നടപ്പിലാക്കാനാണ് രാജ്യം ഡെമോക്രാറ്റുകളെ തെരഞ്ഞെടുത്തത്. ഇത് നടപ്പിലാക്കാൻ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻ ആരെയും അടക്കം എല്ലാവരെയും ഞാൻ ക്ഷണിക്കുകയാണ്’ എന്നും ബൈഡൻ പറഞ്ഞു.
ലോകം മുഴുവൻ ഈ രാത്രിയിൽ അമേരിക്കയെ നിരീക്ഷിക്കുകയാണ്. യു.എസ് ലോകത്തിന് തന്നെ മാതൃകയാകുമെന്നു പറഞ്ഞ ജോ ബൈഡൻ, ശക്തിയുടെ മാതൃകയല്ല, നമ്മുടെ മാതൃക എത്രത്തോളം ശക്തമാണ് എന്നാണ് നാം കാണിക്കേണ്ടതെന്നും കൂട്ടിച്ചേർത്തു.
Discussion about this post