ഇസ്ലാമാബാദ്: ജോ ബൈഡനെ പ്രശംസിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ ട്വിറ്ററിൽ പങ്കുവെച്ച വാക്കുകൾ വിവാദത്തിലേക്ക്. വ്യത്യസ്തതയ്ക്കായി ഉറുദുവിൽ പങ്കുവെച്ച ട്വീറ്റാണ് ഇപ്പോൾ ഇമ്രാൻ ഖാനെ കുരുക്കിലാക്കിയിരിക്കുന്നത്. പുതിയ നേതാക്കൾ അഴിമതിക്കാരാണെന്നും രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്നവരാണെന്നുമാണ് ഗൂഗിൾ ട്രാൻസലേറ്ററിൽ പ്രത്യക്ഷമായിട്ടുള്ളത്.
ജോ ബൈഡനും കമല ഹാരിസിനും അഭിനന്ദനങ്ങളറിയിച്ച ഇമ്രാൻ ഖാൻ ട്വീറ്റിലൂടെ യഥാർത്ഥത്തിൽ ഉദ്ദേശിച്ചത് ഇരുവരും അനധികൃതമായ നികുതിവെട്ടിപ്പും രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്നതും തടയാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്നാണ്. എന്നാൽ, ലോകനേതാക്കളുടെ ട്വീറ്റുകൾ പലരും ട്രാൻസിലേറ്ററിന്റെ സഹായത്തോടെയാണ് മനസ്സിലാക്കുന്നത് എന്നിരിക്കെ, ഇമ്രാൻ ഖാൻ ബൈഡനെ കുറിച്ച് വളരെ മോശം പരാമർശം നടത്തിയെന്ന സന്ദേശമാണ് ട്വീറ്റിൽ നിന്നും ലഭിക്കുന്നത്. ഗൂഗിൾ ട്രാൻസ്‌ലേറ്ററിൽ തെളിയുന്നത് പുതിയ നേതാക്കൾ നികുതിവെട്ടിപ്പുകാരാണെന്നും അവരോട് ചേർന്ന് ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നുമാണ്.
Discussion about this post