ബീഹാര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎയേയും, ആര്‍ജെഡി നേതൃത്വം നല്‍കുന്ന മഹാസഖ്യവും ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ആദ്യ ഫല സൂചനകള്‍. എന്‍ഡിഎയില്‍ ബിജെപി ജെഡിയുവിനേക്കാള്‍ വലിയ മുന്നേറ്റമാണ് നടത്തുന്നത്.
26 സീറ്റില്‍ മഹാസഖ്യവും 25 സീറ്റില്‍ ബിജെപി സഖ്യവും മുന്നിട്ട് നില്‍ക്കുകയാണ്.
പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്…
രാവിലെ എട്ടുമണിയോടെ വോട്ടെണ്ണൽ തുടങ്ങി. 243 അംഗങ്ങളുള്ള നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 122 സീറ്റ് ജയിക്കണം.
ആർജെഡി-കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം ഭരണം പിടിക്കാമെന്ന പ്രതീക്ഷയിൽ ഇരിക്കുമ്പോൾ, ഭരണത്തുടർച്ച ഉണ്ടാകുമെന്ന ശുഭ പ്രതീക്ഷയിലാണ് ബി.ജെ.പി അടങ്ങുന്ന എൻ.ഡി.എ നേതൃത്വം.
വോട്ടിംഗ് കേന്ദ്രങ്ങളിൽ 19 കമ്പനി കേന്ദ്രസേനയെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിന് 59 കമ്പനിയും ബിഹാറിൽ എത്തിയിട്ടുണ്ട്. മധ്യപ്രദേശിലെ അടക്കം 11 സംസ്ഥാനങ്ങളിലെ 58 മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം.
Discussion about this post