മോസ്കോ: റഷ്യൻ സൈനിക ഹെലികോപ്റ്റർ അസർബൈജാൻ വെടിവെച്ചു വീഴ്ത്തി. അർമേനിയൻ അതിർത്തിയിലാണ് അസർബൈജാൻ സൈനികർ ഭൗമ വ്യോമ മിസൈൽ ഉപയോഗിച്ച് റഷ്യൻ സൈന്യത്തിന്റെ ഹെലികോപ്റ്റർ വെടിവെച്ചിട്ടത്.
ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന രണ്ട് പേർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അബദ്ധത്തിൽ ഉണ്ടായതാണെന്നും, സംഭവത്തിൽ മാപ്പു പറഞ്ഞ് അസർബൈജാൻ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ സൈനികർക്ക് കയ്യബദ്ധം പറ്റിയതാണെന്ന് അസർബൈജാൻ വിദേശകാര്യമന്ത്രാലയം പ്രസ്താവന ഇറക്കി.
റഷ്യൻ സൈനിക വാഹനങ്ങൾക്ക് അകമ്പടി പോവുകയായിരുന്നു ഹെലികോപ്റ്റർ. തോളിൽ വച്ച് വിക്ഷേപിക്കാവുന്ന വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് എം.ഐ 24 ഹെലികോപ്റ്റർ തകർത്തതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.












Discussion about this post