ടാൻസാനിയയുമായി അതിർത്തി പങ്കിടുന്ന മൊസാംബിക്കിന്റെ വടക്കൻ സംസ്ഥാനത്ത് 50 പേരെ ഇസ്ലാമിക തീവ്രവാദികൾ കഴുത്തറുത്ത് കൊന്നു. ഒരു ഫുട്ബോൾ മൈതാനം തീവ്രവാദികൾ വധശിക്ഷാ കേന്ദ്രമാക്കി മാറ്റുകയായിരുന്നുവെന്നാണ് സംഭവത്തെ കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. തീവ്രവാദികൾ വധിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആക്രമണമുണ്ടായ പ്രദേശം 2017 മുതൽ ഇസ്ലാമിക തീവ്രവാദികളുടെ സ്വാധീനത്തിലാണ്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി നഞ്ചബ ഗ്രാമത്തിലെത്തിയ ആയുധധാരികളായ തീവ്രവാദികൾ ‘ അള്ളാഹു അക്ബർ’ വിളികൾ മുഴക്കിയതായി രക്ഷപ്പെട്ടവരെ ഉദ്ധരിച്ച് സർക്കാർ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. കാബോ ഡെൽഗഡോ പ്രവിശ്യയുടെ ഭാഗമായ ഈ പ്രദേശത്ത് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ഏറ്റവും ഭീകരമായ ആക്രമണമാണിതെന്നാണ് റിപ്പോർട്ടുകൾ. പെട്രോളിയം ഗ്യാസ്, മരതക ഖനന വ്യവസായങ്ങൾ എന്നിവയാൽ സമ്പന്നമാണ് കാബോ ഡെൽഗഡോ പ്രവിശ്യ. കഴിഞ്ഞ മൂന്നുവർഷമായി നടന്ന ഇസ്ലാമിക തീവ്രവാദികളുടെ നിരന്തരമായ ആക്രമണത്തിൽ രണ്ടായിരത്തോളം ആളുകളാണ് ക്രൂരമായി കൊല്ലപ്പെട്ടത്. 4,30,000 പേർക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിരുന്നു.
Discussion about this post