അധ്യാപകനും ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായിരുന്ന ഡോ.സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്റെ പിറന്നാള്‍ ദിനമായ സെപ്റ്റംബര്‍ 5 നു അധ്യാപക ദിനമായി നാം ആഘോഷിക്കുന്നു. ഇതിനു പകിട്ടേകാന്‍ മനോഹരമായ ഡൂഡിലുമായാണ് ഗൂഗിള്‍ എത്തിയിരിക്കുന്നത്.
ഒലിവിയ ഹ്യൂണിന്റെ ഡൂഡില്‍ ഡിസൈന്‍ അടിസ്ഥാനമാക്കിയിരിക്കുന്ന ഈ അധ്യാപക ദിന ഡൂഡിലില്‍ ബോര്‍ഡില്‍ കണക്ക് ചെയ്യുന്ന അധ്യാപകനെയും കുട്ടിയേയുമാണ് പതിനിധീകരിക്കുന്നത്. ‘എക്‌സ്’ എന്ന ചരത്തിന്റെ വില കണ്ടെത്താന്‍ അധ്യാപകന്‍ നല്‍കുന്ന കണക്ക് കുട്ടി വളരെ വേഗത്തില്‍ ശരിയായി ചെയ്തു കാണിക്കുകയും അധ്യാപകന്റെ അനുമോദനം നേടുന്നതുമാണ് ഈ അധ്യാപക ദിന പ്രത്യേക ഡൂഡില്‍ പ്രതിപാദിക്കുന്നത്.
പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നവരായ അധ്യാപക സമൂഹത്തിന്റെ സേവനങ്ങളെ അംഗീകരിക്കാനും അധ്യാപനത്തിന്റെ മേന്മ മനസ്സിലാക്കി നല്‍കാനും ലക്ഷ്യമിട്ടുള്ള ഇന്ത്യയിലെ ഈ ദിനാചരണത്തില്‍ പങ്കു ചേരുന്ന ഗൂഗിള്‍, ഡൂഡിലിലൂടെ എല്ലാ അടിസ്ഥാന ശാസ്ത്രങ്ങളേയും സംഗീതത്തെയും അധ്യയന വിഷയങ്ങളായി വരച്ചു ചേര്‍ത്തിരിക്കുന്നു.
തന്റെ ജന്മദിനം തനിക്കു വേണ്ടി ആഘോഷിക്കുന്നതിനു പകരം ആ ദിനം രാജ്യത്തെ ഓരോ അധ്യാപകര്‍ക്കും വേണ്ടി നീക്കിവെക്കണമെന്ന് പറയാനുള്ള സന്മനസ്സ് കാട്ടിയ ഡോ.എസ്.രാധാകൃഷ്ണന്റെ ഓര്‍മകളുടെ വെള്ളി വെളിച്ചത്തില്‍ വരും തലമുറയ്ക്ക് അറിവിന്റെ കൈത്തിരി പകര്‍ന്നു നല്‍കുന്ന എല്ലാ അധ്യാപകര്‍ക്കുമുള്ള ഗൂഗിളിന്റെ ആദരമാണ് ഈ സവിശേഷ ഡൂഡില്‍.
http://www.google.com/logos/doodles/2015/teachers-day-2015-india-5120679074594816-hp2x.gif
Discussion about this post