പട്ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ 74 സീറ്റിലെ ഫലം പ്രഖ്യാപിച്ചു. ബി.ജെ.പി 22, ആര്.ജെ.ഡി 20, ജെ.ഡി.യു 13, കോണ്‍ഗ്രസ് 7, സി.പി.െഎ.എം.എല്‍ 5, വികാസീല്‍ ഇന്സാന് പാര്‍ട്ടി 2, എ.ഐ.എം.ഐ.എം 1, സി.പിഐ 1, സി.പി.എം 1, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച 1, സ്വതന്ത്രന് 1 എന്നിങ്ങനെയാണ് 74 സീറ്റുകളില്‍ ഫലം പ്രഖ്യാപിച്ചപ്പോഴുള്ള കക്ഷി നില. ആകെ 243 സീറ്റുകളാണുള്ളത്. ബാക്കി സീറ്റുകളിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.
എന്‍.ഡി.എ 126 സീറ്റുകളിലും മഹാസഖ്യം 110 സീറ്റുകളിലും എ.ഐ.എം.ഐ.എം. 5 സീറ്റുകളിലും ബി.എസ്.പി ഒരു സീറ്റിലും ലീഡ് നില നിര്‍ത്തുന്നുണ്ട്.
Discussion about this post