ചെന്നൈ: ബിഹാർ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ മുഖ്യമന്ത്രി നിതീഷ് കുമാറിന് ആശംസകളുമായി ഡിഎംകെ നേതാവ് സ്റ്റാലിൻ. ബിഹാര്‍ മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട നിതീഷ് കുമാറിന് അഭിനന്ദനം അറിയിക്കുന്നതായി സ്റ്റാലിൻ ട്വീറ്റ് ചെയ്തു. നീതിപൂർവ്വമായ ഭരണപാതയിലൂടെ ബിഹാറിനെ വികസനത്തിലേക്ക് നയിക്കാൻ അദ്ദേഹത്തിന് കഴിയട്ടെയെന്നും സ്റ്റാലിൻ പറഞ്ഞു.
ബിഹാറിൽ 125 സീറ്റുകൾ നേടിയാണ് എൻഡിഎ സഖ്യം ഭരണം നിലനിർത്തിയത്. മഹാസഖ്യത്തിന് 110 സീറ്റുകൾ ലഭിച്ചു. 74 സീറ്റുകളുമായി ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ ദയനീയ പ്രകടനമാണ് കോൺഗ്രസ് നടത്തിയത്.
അതേസമയം ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ തുടരുമെന്ന് എൻഡിഎ പ്രഖ്യാപിച്ചു. ബിഹാർ തുല്യശക്തികൾ ഒരുമിച്ച് ഭരിക്കുമെന്ന് ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി വ്യക്തമാക്കി.
Discussion about this post