ഡൽഹി: നിയന്ത്രണ രേഖക്ക് സമീപം തുടർച്ചയായി വെടി നിർത്തൽ ലംഘനം നടത്തുന്ന പാകിസ്ഥാനെതിരെ മാരക പ്രത്യാക്രമണവുമായി ഇന്ത്യ. കൊല്ലപ്പെട്ട പാക് സൈനികരിൽ എസ് എസ് ജി കമാൻഡോകളും ഉൾപ്പെടുന്നു. ഉറി മുതൽ ബരാമുള്ള വരെയുള്ള മേഖലകളിൽ ദിവസങ്ങളായി തുടരുന്ന പാക് പ്രകോപനത്തിനാണ് ഇന്ത്യ ചുട്ട മറുപടി നൽകിയിരിക്കുന്നത്.
പാകിസ്ഥാന്റെ വെടി നിർത്തൽ ലംഘനത്തിൽ ഒരു ബി എസ് എഫ് സബ് ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്ന് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. പാകിസ്ഥാന്റെ പ്രകോപനത്തിനെതിരെ ഡാവറിലും കേരനിലും ഉറിയിലും നൗഗാമിലും ഒരേ സമയം ഇന്ത്യ പ്രത്യാക്രമണം അഴിച്ചു വിടുകയായിരുന്നു. പാകിസ്ഥാൻ ജനവാസ മേഖലയെയായിരുന്നു ലക്ഷ്യം വെച്ചിരുന്നത്. എന്നാൽ ഇന്ത്യൻ സൈന്യം കൃത്യമായി പാക് പോസ്റ്റുകൾ ലക്ഷ്യമാക്കി നിറയൊഴിക്കുകയായിരുന്നുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യൻ പ്രത്യാക്രമണത്തിൽ 12 പാക് സൈനികർക്ക് മാരകമായി പരിക്കേറ്റു. നിരവധി പാക് ബങ്കറുകളും തീവ്രവാദി ലോഞ്ച് പാഡുകളും ഇന്ത്യൻ സേന തകർത്തു. പാക് ആക്രമണത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് അഭിവാദ്യമർപ്പിക്കുന്നതായും പ്രത്യാക്രമണം ശക്തമായി തുടരുമെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സൈന്യം പ്രസ്താവനയിറക്കി.
Discussion about this post