കറാച്ചി: ദീപാവലി ആഘോഷം ഗംഭീരമാക്കി പാകിസ്ഥാനിലെ ഹിന്ദുസമൂഹം. കറാച്ചി നഗരത്തിലെ ഹിന്ദുസമൂഹമാണ് രാവണനിഗ്രഹത്തെ ആഘോഷമാക്കിയത്. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യമായതിനാൽ കറാച്ചിയിലെ നാരായൺ ക്ഷേത്രം കേന്ദ്രീകരിച്ച് ആഘോഷങ്ങൾ നടന്നത് ആൾക്കൂട്ടം പരമാവധി കുറച്ചാണ്.
ശ്രീരാമൻ രാവണനിഗ്രഹം നടത്തിയതിനു ശേഷം തിരികെ വന്നതിന്റെ സന്തോഷം പാകിസ്ഥാനിൽ വർഷങ്ങളായി ഹിന്ദു സമൂഹം ആഘോഷമാക്കുന്നുണ്ടെന്ന് സാമൂഹ്യ സംഘടനകൾ പറഞ്ഞു.
നിരവധി കരകൗശല വസ്തുക്കളുണ്ടാക്കിയും തുണികളിൽ ചിത്രങ്ങൾ വരച്ചുമാണ് കലാകാരന്മാർ ഈ ദീപാവലി ആഘോഷത്തിന്റെ ഭാഗമായത്. ദീപാവലി ദീപങ്ങളുടെയും പൂത്തിരികളുടെയും മധുരപലഹാരങ്ങളുടെയും ഉത്സവമാണെന്നും കുട്ടികൾക്കൊപ്പം മുതിർന്നവരിലും സന്തോഷം നിറയ്ക്കാൻ ഈ കൊറോണക്കാലത്ത് ദീപാവലി സഹായമായെന്നും പാകിസ്ഥാനിലെ ഹിന്ദു സമൂഹത്തിൽപ്പെട്ട പൂജയെന്ന പെൺകുട്ടി പറയുന്നു.
Discussion about this post