കാബൂൾ: അഫ്ഗാനിസ്ഥാനെ നടുക്കിയ ഹെൽമണ്ട് ഭീകരാക്രമണത്തിന് പുറകിൽ പാകിസ്ഥാൻ തീവ്രവാദികളെന്ന് അഫ്ഗാൻ ഭരണകൂടം. പാകിസ്ഥാനിലെ താലിബാൻ ഭീകരവാദികളാണ് നിരവധി പേരുടെ മരണത്തിനിടയാക്കിയ ഹെൽമണ്ട് സ്ഫോടനങ്ങൾ ആസൂത്രണം ചെയ്തത്.
എന്നാൽ, ഭീകരാക്രമണത്തിനു പിറകിൽ പ്രവർത്തിച്ചവരിൽ 200 പേരെ അഫ്ഗാൻ സൈന്യം വധിച്ചുവെന്നും അഫ്ഗാൻ ഭരണകൂടം അറിയിച്ചു. വിവിധ സ്ഥലങ്ങളിൽ നടന്ന സൈനിക നടപടികളിലൂടെ അഫ്ഗാൻ നാഷണൽ ഡിഫൻസ് സെക്യൂരിറ്റി ഫോഴ്സസ് ആണ് ഭീകരരെ വകവരുത്തിയത്. അഫ്ഗാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ വക്താവ് താരിഖ് അരിയാനാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ഭീകരവാദികൾ 300 പേരെങ്കിലും അഫ്ഗാനിസ്ഥാനിൽ നടക്കുന്ന സ്ഫോടനങ്ങൾക്ക് പിറകിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അരിയാൻ വ്യക്‌തമാക്കി. അഫ്ഗാൻ സുരക്ഷാ ഏജൻസികൾ ഇവരെ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ചയാണ് ഹെൽമണ്ട് പ്രവിശ്യയിൽ പാക്ക് താലിബാൻ ആസൂത്രിത കാർ ബോംബ് സ്ഫോടനം നടന്നത്. ആർമി ചെക്ക്പോയിന്റിന് സമീപം നടന്ന സ്ഫോടനത്തിൽ, അഞ്ചോളം പേരാണ് മരണമടഞ്ഞത്.
Discussion about this post