ഇറാനെ നിയന്ത്രിക്കാൻ അമേരിക്കയ്ക്ക് ആവില്ലെങ്കിൽ തങ്ങളും അണുബോംബ് നിർമിക്കുമെന്ന ഭീഷണിയുമായി സൗദി അറേബ്യ. സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി അദേൽ-അൽ-ജുബൈറാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്ത് വന്നിട്ടുള്ളത്. ഇറാൻ ആണവായുധം സ്വന്തമാക്കിയാൽ പിന്നെ സൗദിക്ക് മുമ്പിൽ മറ്റു വഴികളില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു.
അതേസമയം, സ്വന്തം അതിർത്തികൾ സംരക്ഷിക്കാൻ സൗദി ആണവായുധ പരിപാടിയുമായി മുന്നോട്ടു പോയാൽ, മേഖലയിലെ മറ്റു രാഷ്ട്രങ്ങളും ഈ വഴി പിന്തുടരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. അധികാരം വിട്ടൊഴിയുന്നതിനു മുമ്പ് ഇറാനെ ആക്രമിക്കുമെന്ന സൂചനകളുമായി ട്രംപ് നേരത്തെ രംഗത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് സൗദി, ഇറാൻ ആണവായുധ നിർമ്മാണവുമായി മുന്നോട്ടു പോയാൽ സൗദി അറേബ്യയും ആണവായുധങ്ങൾ നിർമ്മിക്കേണ്ടി വരുമെന്ന് വ്യക്തമാക്കിയത്.
അതിനിടെ, ന്യൂക്ലിയർ കരാറിൽ പറയുന്നതിന്റെ എട്ടിരട്ടി സമ്പുഷ്ട യുറേനിയം ഇറാൻ ശേഖരിച്ചിട്ടുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ യു.എൻ ഏജൻസിയായ ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി പുറത്തു വിട്ടിരുന്നു. നവംബർ 2 ലെ കണക്കു പ്രകാരം ഇറാന്റെ പക്കൽ 2,442.9 കിലോഗ്രാം സമ്പുഷ്ട യുറേനിയം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Discussion about this post