പുൽവാമ: ജമ്മു കശ്മീരിൽ സൈനിക വ്യൂഹത്തിനു നേരെ ഗ്രനേഡാക്രമണം. ഭീകരവാദികളുടെ ഗ്രനേഡ് ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പുൽവാമയിലെ കാകപോറയിലാണ് ആക്രമണം നടന്നത്. സൈനിക വ്യൂഹത്തിനു നേരെ നടത്തിയ ഗ്രനേഡ് പ്രയോഗം ലക്ഷ്യം തെറ്റി റോഡിൽ പൊട്ടിത്തെറിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പ്രദേശവാസികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, ഗ്രനേഡാക്രമണം നടത്തിയ ഭീകരർക്കായുള്ള തിരച്ചിൽ ആരംഭിച്ചതായി സൈന്യം അറിയിച്ചിട്ടുണ്ട്. നിലവിൽ മേഖല പൂർണ്ണമായും സൈന്യത്തിലെ നിയന്ത്രണത്തിലാണ്.
നേരത്തെ, വടക്കൻ കശ്മീരിലെ നിയന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടായ ആക്രമത്തിൽ ഏഴുവയസുകാരനുൾപ്പെടെ നാലു പേർ കൊല്ലപ്പെട്ടിരുന്നു.
Discussion about this post