മുംബൈ: മഹാരാഷ്ട്രയിലെ മഹാവികാസ് അഗാഡി സഖ്യത്തില്‍ ആദ്യ വിള്ളല്‍. 2022-ലെ ബ്രിഹാന്‍മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. നിലവില്‍ ശിവസേനയാണ് ബിഎംസി ഭരിക്കുന്നത്. ഉദ്ധവ് താക്കറെയുടെ ശിവസേനയുമായി സഖ്യത്തിന്റെ ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രവി രാജ പറഞ്ഞു.
ശിവസേനയുമായുള്ള ഭിന്നതയാണ് ഇത് സൂചിപ്പിക്കുന്നത്. നേരത്തെ ശിവസേന ബിജെപി സഖ്യത്തില്‍ നിന്നായിരുന്നു മത്സരിച്ചത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാന തർക്കത്തില്‍ എൻഡിഎ സഖ്യം വിട്ട ശിവസേന എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തെ കൂട്ടുപിടിച്ച് സര്‍ക്കാരുണ്ടാക്കുകയായിരുന്നു.
Discussion about this post