മുംബൈ : സമുദ്ര നിരീക്ഷണം ശക്തമാക്കാനും ശത്രുക്കളുടെ മുങ്ങിക്കപ്പലുകൾ അതിവേഗം കണ്ടെത്താനും സഹായിക്കുന്ന ഒമ്പതാമത്തെ പി-8 ഐ നിരീക്ഷണ വിമാനം സ്വന്തമാക്കി ഇന്ത്യൻ നാവികസേന. ഈ വിമാനം ഇപ്പോൾ വിന്യസിച്ചിട്ടുള്ളത് ഗോവയിലെ നാവിക വ്യോമതാവളത്തിലാണ്.
ഇത്തരത്തിൽ ഇന്ത്യ ഓർഡർ ചെയ്ത എട്ട് വിമാനങ്ങൾക്കു ശേഷം, ഇന്ത്യ ആവശ്യപ്പെട്ട നാല് അധിക വിമാനങ്ങളിൽ ആദ്യത്തേതാണിത്. ചൈനീസ് മുങ്ങിക്കപ്പലുകളെ അതിവേഗം കണ്ടെത്താനും നേരിടാനും ഇതിലൂടെ സാധിക്കും. മ്യാൻമർ, ശ്രീലങ്ക, പാകിസ്ഥാൻ, ഇറാൻ, കിഴക്കൻ ആഫ്രിക്ക എന്നിവിടങ്ങളിലെ തുറമുഖങ്ങളിൽ ഇന്ത്യൻ നാവികസേനയെ നേരിടാനുള്ള നീക്കങ്ങൾ ചൈന സജീവമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ചൈനീസ് മുങ്ങിക്കപ്പലുകളെ തുരത്താൻ കെൽപ്പുള്ള പി-8 ഐ നിരീക്ഷണ വിമാനങ്ങൾ ഇന്ത്യൻ നാവികസേന സ്വന്തമാക്കിയിട്ടുള്ളത്.
ദീർഘദൂര യുദ്ധമേഖലകളിലും രഹസ്യാന്വേഷണ- നിരീക്ഷണ പറക്കലുകൾക്കും അനുയോജ്യമാണ് പി-8 ഐ വിമാനങ്ങൾ. ഇന്ത്യ ഈ വിമാനങ്ങൾ വാങ്ങിയിട്ടുള്ളത് ദക്ഷിണ ചൈന കടലിനെ സൈനികവൽക്കരിക്കാനും കടലിലെ അതിർത്തി വിപുലീകരിക്കാനുള്ള ചൈനീസ് ശ്രമങ്ങൾ ശക്തമായ സാഹചര്യത്തിലും കൂടിയാണ്. അടുത്തവർഷം 3 വിമാനങ്ങൾ കൂടി ഇന്ത്യയിലെത്തുമെന്നാണ് ലഭ്യമായ വിവരങ്ങൾ.









Discussion about this post