ഡല്‍ഹി: ഡല്‍ഹിയില്‍ ബിജെപിയുടെ നില തൃപ്തികരമല്ലെന്ന് ആര്.എസ്.എസ് മുഖപത്രം .കിരണ്‍ബേദിയെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയാക്കിയത് സ്ഥിതി മെച്ചപ്പെടുത്തി.എന്നാല്‍ ഡല്‍ഹിയില്‍ ഭരണം പിടിക്കാന്‍ ബിജെപി പാടുപെടേണ്ടിവരും.ആര്‍എസ്എസ് മുഖപത്രമായ ‘ഓര്‍ഗനൈസറിലാണ് ബിജെപിക്കെതിരെ ആര്‍എസ്എസ് വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.
നേതാക്കളുടെ ഭാഗത്തുനിന്നു വരുന്ന മോശപ്പെട്ട പ്രസ്താവനകള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ച ആകുന്ന സാഹചര്യത്തില്‍ അത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകാന്‍ സാധ്യതയുണ്ടെന്നും ഒരുമിച്ചു നിന്നു പ്രവര്‍ത്തിച്ചാല്‍ ഡല്‍ഹിയില്‍ ഭരണം പിടിക്കാമെന്നും മുഖപത്രം വ്യക്തമാക്കുന്നു.
എന്നാല്‍ പഞ്ചാബി വോട്ടുകള്‍ കൂടുതലായും ബിജെപിക്കു കിട്ടാന്‍ സാധ്യതയുണ്ട്. കൂടാതെ, ഡല്‍ഹിയില്‍ പൊലീസ് ഓഫിസറായി ജോലി ചെയ്ത ബേദിക്ക് ഇവിടുത്തെ നിയമ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിയുമെന്നും വനിതകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ഫലപ്രദമായി നേരിടാന്‍ കഴിയുമെന്നും മുഖപത്രം പറയുന്നു.
ഡല്‍ഹിയിലെ ചില ഗ്രാമ പ്രദേശങ്ങളില്‍ എഎപി സ്വാധീനം ഉറപ്പിക്കാനായിട്ടില്ല. ഇവിടെ ബിജെപിക്കാണ് മുന്‍തൂക്കം. 20 കേന്ദ്രമന്ത്രിമാരെയും 120 എംപിമാരെയും രംഗത്തിറക്കിയുള്ള പ്രചാരണ തന്ത്രങ്ങള്‍ ബിജെപിക്കു ഗുണം ചെയ്യും.മോദി മാജിക്കിനു വേണ്ടി ഡല്‍ഹിയിലെ ജനങ്ങള്‍ കാത്തിരിക്കുകയാണെന്നും യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ സന്ദര്‍ശനം ബിജെപിക്ക് ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും മുഖപത്രം പറയുന്നു.
Discussion about this post