തൃശൂര്‍: സിപിഎമ്മും കോണ്‍ഗ്രസ്സും തകര്‍ച്ചയുടെ വക്കിലാണെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. ആമ്പല്ലൂര്‍ മാട്ടുമലയില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ടവന്റെ പാര്‍ട്ടി എന്ന് പറഞ്ഞിരുന്ന സിപിഎം ഇന്ന് സ്വര്‍ണ്ണ കള്ളകടത്തുകാരുടെയും കള്ളപ്പണം വെളുപ്പിക്കുന്നവരുടെയും മയക്കു മരുന്ന് മാഫിയയുടെയും സംഘമായി മാറിയിരിക്കുകയാണ്. ഇത്രയും നാള് സിപിഎമ്മിന് വേണ്ടി വിയര്‍പ്പൊഴുക്കിയ പാവപ്പെട്ടവനെയും പിന്നാക്കവിഭാഗക്കാരെയും സിപിഎം വഞ്ചിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഉത്തരേന്ത്യയിലുണ്ടായ പീഡന കേസിന്റെ പേരില്‍ ആസൂത്രിത ദുഷ്പ്രചാരണം നടത്തിയവര്‍ കേരളത്തിലെ വാളയാറില്‍ നടന്ന ദാരുണമായ പീഡന കൊലപാതകത്തെ കുറിച്ച് മൗനം പാലിച്ചത് ഇരട്ടത്താപ്പ് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എന്‍ഡിഎ വലിയ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post