Friday, January 15, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Entertainment

‘ആ ഒരു സിംപ്ലിസിറ്റി എന്നെ അദ്ദേഹത്തിന്റെ വലിയ ആരാധികയാക്കി മാറ്റി; പുതിയ ആളുകളുടെ കഴിവുകളെ പ്രോത്സാഹിപ്പിച്ച് അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന രീതി അദ്ദേഹത്തിന്റെ മികച്ച ​ഗുണമാണ്’; മലയാളത്തിലെ പ്രിയ നടനെക്കുറിച്ച്‌ നേഹ സക്‌സേന

by Brave India Desk
Nov 28, 2020, 10:13 am IST
in Entertainment
Share on FacebookTweetWhatsAppTelegram

മലയാള സിനിമയില്‍ സൂപ്പർതാരം മോഹൻലാലിനൊപ്പമുള്ള ചിത്രീകരണസമയത്തുള്ള അനുഭവം പങ്കുവെച്ച് നടി നേഹ സക്‌സേന. മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലാണ് മോഹൻലാലിനൊപ്പം താരം അഭിനയിച്ചത്. തന്റെ ഇന്‍സ്റ്റഗ്രാമില്‍ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്. മോഹന്‍ലാലിനൊപ്പമുളള രണ്ടാമത്തെ ചിത്രം ആറാട്ടില്‍ അഭിനയിക്കാന്‍ കഴിഞ്ഞ സന്തോഷമാണ് നടി പങ്കുവെച്ചത്.

കുറിപ്പിങ്ങനെ:

”ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലും സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ആറാട്ട്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് ആരംഭിച്ചത്. ലിവിങ് ലെജന്‍ഡായ ലാലേട്ടനൊപ്പമുളള രണ്ടാമത്തെ ചിത്രം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവതിയാണെന്നും ദൈവത്തിന് നന്ദി പറയുന്നു എന്നും നേഹ കുറിച്ചു. അദ്ദേഹം ഈഗോകളൊന്നുമില്ലാതെ നമ്മളെ പിന്തുണയ്ക്കുകയും പോസിറ്റീവായി ഇടപെടുകയും ചെയ്യുന്നു. തെറ്റായ ആറ്റിറ്റ്യൂഡുകളോ നെഗറ്റീവ് വൈബുകളോ ഒന്നും അദ്ദേഹത്തിനില്ല. മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍ ചിത്രത്തില്‍ അഭിനയിക്കുന്ന സമയം എനിക്ക് ഭയങ്കര ആത്മ വിശ്വാസ കുറവുണ്ടായിരുന്നു.

കാരണം എനിക്ക് അന്ന് മലയാളത്തില്‍ ഒരു വാക്ക് പോലും അറിയില്ലായിരുന്നു. പക്ഷേ അന്ന് ഡയലോഗുകള്‍ പഠിക്കാനെല്ലാം അദ്ദേഹം എന്നെ സഹായിച്ചു. ആ ഒരു സിംപ്ലിസിറ്റി എന്നെ അദ്ദേഹത്തിന്റെ വലിയ ആരാധികയാക്കി മാറ്റി. പുതിയ ആളുകളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന രീതി തീര്‍ച്ചയായും അദ്ദേഹത്തിന്റെ മികച്ച ഗുണമാണ്. അദ്ദേഹം ശരിക്കും നല്ലൊരു വ്യക്തിത്വമാണ്. ലാലേട്ടനൊപ്പം രണ്ടാമത്തെ സിനിമ ചെയ്യുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു”. നേഹ സക്‌സേന സൂപ്പര്‍താരത്തെ കുറിച്ച്‌ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചു.

Tags: MOHANLALMAINneha saxena
Share5TweetSendShare

Discussion about this post


Related Posts

മോശം മെസ്സേജുകള്‍ അയക്കുന്നു, ന‌ടന്‍ മുരളി മോഹന്റെ യഥാര്‍ത്ഥ സ്വഭാവം തുറന്നുകാട്ടി യുവതി

ഹരിവരാസനം പുരസ്‌കാരം വീരമണി രാജുവിന് സമ്മാനിച്ചു; പ​ത്ത് ഓ​സ്‌​കാ​റി​നേ​ക്കാ​ള്‍ ത​നി​ക്കു വ​ലു​താ​ണ് മ​ക​ര​വി​ള​ക്കു ദി​വ​സം ല​ഭി​ച്ച ഹ​രി​വ​രാ​സ​നം പു​ര​സ്‌​കാ​ര​മെ​ന്ന് വീരമണി രാജു

ഹോളിവുഡ് താരം ജെസീക്ക കാംപെല്‍ കുഴഞ്ഞുവീണു മരിച്ചു

”വിശദീകരണം അപഹാസ്യം”; നഗ്‌നമായ സ്വജനപക്ഷപാതവും പിന്‍വാതില്‍ നിയമനവും നടത്തിയ കമലിന് ഒരു നിമിഷം പോലും ചെയര്‍മാന്‍ സ്ഥാനത്ത് തുടരാൻ അര്‍ഹതയില്ലെന്ന് ബിജെപി

Next Post

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സാജിദ് മിറിനെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് 37 കോടിരൂപ ഇനാം പ്രഖ്യാപിച്ച്‌ അമേരിക്ക

Latest News

മലപ്പുറത്ത്​ വന്‍ മയക്കുമരുന്ന്​ വേട്ട; മ​ല​പ്പു​റം സ്വ​ദേ​ശി സ​ല്‍​മാ​ന്‍ ഫാ​രി​സ്, മു​ഹ​മ്മ​ദ് നൗ​ഷീ​ന്‍ എന്നിവർ പിടിയില്‍

ജീവനെടുത്ത് പൊലീസിന്റെ ഹെല്‍മെറ്റ് പരിശോധന: ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം

‘രഹസ്യ സന്ദേശങ്ങള്‍ കൈമാറിയത് ടെലഗ്രാമിനെയും സിഗ്നലിനേക്കാളും തീവ്ര രഹസ്യ സ്വഭാവമുള്ള ത്രീമ എന്ന ആപ്പ് വഴി’; വെളിപ്പെടുത്തലുമായി എന്‍ഐഎ

കേ​ന്ദ്ര ഉ​ദ്യോ​ഗ​സ്ഥ​ര്‍ ച​മ​ഞ്ഞ് ത​ട്ടി​പ്പ്; ക​ര്‍​ണാ​ട​ക​യിൽ മൂ​ന്ന് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴം​ഗ സം​ഘം പിടിയി​ല്‍, അറസ്റ്റിലായ മു​സ്ത​ഫ​യും ഷാ​ഫി​യും സ്ഥി​രം ത​ട്ടി​പ്പു​കാ​രെ​ന്ന് മൈ​സൂ​ര്‍ ഡി​സി​പി

ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതിക്ക് തയ്യാറെടുത്ത് രാജ്യം; വാക്‌സിന്‍ വിതരണത്തിന്റെ ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും

ജമ്മു കാശ്മീരില്‍ നുഴഞ്ഞു കയറ്റശ്രമം; പാക് ഭീകരനെ സുരക്ഷാ സേന വധിച്ചു

കൊവിഷീല്‍ഡ് വാക്സിന് നേപ്പാളില്‍ അംഗീകാരം; ലഭ്യമാക്കുക ഇന്ത്യയില്‍ നിന്ന്, 20 ലക്ഷം ഡോസ് കൈമാറും

‘അഞ്ച് വര്‍ഷം കൊണ്ട് ഇരുപത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനം വെറും ഉണ്ടയില്ലാ വെടി’; നാലേമുക്കാല്‍ വര്‍ഷം കൊണ്ട് ജോലി ലഭിച്ചത് ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് മാത്രമെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News