തൊടുപുഴ: സ്വര്‍ണ്ണകടത്ത് കേസിലെ പ്രതികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് കൊവിഡ് എന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. കസ്റ്റംസില്‍ സിപിഎം ഫ്രാക്ഷന് ഉണ്ട്. ചില ഉദ്യോഗസ്ഥര്‍ സിഎം രവീന്ദ്രന്റെ ബന്ധുക്കളാണ്. അവരാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും സുരേന്ദ്രന് ആരോപിച്ചു.
രവീന്ദ്രന് എവിടെ നിന്നാണ് കൊവിഡ് സ്ഥിരീകരിച്ചത് എന്ന് പോലും വ്യക്തമല്ല. ആരോഗ്യവകുപ്പ് ഈ തട്ടിപ്പുകള്‍ക്ക് കൂട്ട് നില്ക്കുന്നു. വകുപ്പിന് ഒട്ടും എത്തിക്സ് ഇല്ലാതായി. ഇഡി അന്വേഷണം തടസപ്പെടുത്താന്‍ ആരോഗ്യവകുപ്പ് കൂട്ട് നില്ക്കുന്നു. ശൈലജ ടീച്ചര്‍ അറിഞ്ഞു കൊണ്ടാണ് ഇതെല്ലാം നടക്കുന്നത്. സിഎം രവീന്ദ്രനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയുടെ പങ്ക് പുറത്ത് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post