ആപ്പിളിന്റെ ഐഫോണ്‍, ഐപാഡ് എന്നിവയ്ക്ക് വേണ്ടി വികസിപ്പിച്ച പുതിയ ഫോട്ടോഷോപ്പ് ആപ്പുമായി അഡോബ് എത്തുന്നു. ആപ്പിള്‍ ഗാഡ്ജറ്റുകള്‍ക്കായി ലഭ്യമാക്കുന്ന ഫോട്ടോഷോപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പ് ഈ വര്‍ഷം അവസാനത്തോടെ പ്ലേ സ്റ്റോറില്‍ ലഭ്യമായിത്തുടങ്ങും.
നിലവിലുള്ള ഫോട്ടോഷോപ്പ് ഡെസ്ക്ടോപ്പ് ആപ്ലിക്കേഷനില്‍ ലഭ്യമായിട്ടുള്ള ഒട്ടുമിക്ക സൗകര്യങ്ങളും ഐഫോണ്‍, ഐപാഡ് എന്നിവയിലും ലഭ്യമാകത്തക്ക രീതിയിലാണ് അഡോബ് ഐ ഒഎസ് ഫോട്ടോഷോപ്പ് ആപ്പ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. തിരഞ്ഞെടുക്കുന്ന ഏരിയ ഫില്‍ ചെയ്യുക, ആട്ടോ ഹീല്‍ എന്നീ ഡെസ്ക്ടോപ്പ് വേര്‍ഷനിലെ സൗകര്യങ്ങള്‍ മൊബൈല്‍ ആപ്പിലും ലഭ്യമാകും. അതോടൊപ്പം ചില ടൂളുകളെ ഉപഭോക്താവിനു വളരെയെളുപ്പം മനസ്സിലാകുന്ന വിധത്തില്‍ ഈ ആപ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇത് സ്ഥിരമായി ഫോട്ടോഷോപ്പ് ഉപയോഗിക്കത്തവര്‍ക്ക് പോലും വളരെ എളുപ്പത്തില്‍ ഇമേജ് എഡിറ്റിംഗ് സാധ്യമാക്കും. പുതിയ ഫോട്ടേഷോപ്പ് അപ്ലിക്കേഷനു താഴെയായാണ് എഡിറ്റിംഗ് ഓപ്ഷനുകള്‍ അടങ്ങുന്ന ടച്ച്സ്ക്രീന്‍ യുഐ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഡെസ്ക്ടോപ്പ് അപ്ലിക്കേഷനില്‍ ഇത് വരെ ലഭ്യമല്ലാത്ത ഫേസ് റെക്കഗ്നിഷന്‍ എന്ന പ്രത്യേകതയും ഫോടോഷോപ്പ് മൊബൈല്‍ ആപ്പിനുണ്ടാകും. ഫോട്ടോഷോപ്പ് ടച്ച് എന്ന പേരില്‍ അഡോബ് നേരത്തെ പുരത്തിറക്കിയിരുന്ന ഇമേജ് എഡിറ്റിംഗ് ആപ്പ് പിന്നീട് നിര്‍ത്തലാക്കുകയാണുണ്ടായത്. മൊബൈലില്‍ ഫോട്ടോ ഷോപ്പ് ആപ്പ് ഉപയോഗിച്ചു ചെയ്യുന്ന എഡിറ്റിംഗ് ജോലികള്‍ ക്ലൗഡില്‍ ശേഖരിച്ച് ഡെസ്ക്ടോപ്പ് പി സികളിലെ ഫോട്ടോഷോപ്പുമായി സിങ്ക് ചെയ്യാന്‍ സാധിക്കും. ഇത്തരത്തില്‍ ലെയര്‍ അധിഷ്ഠിത എഡിറ്റിംഗ് പി സി യില്‍ തുടരാനും കഴിയുന്ന രീതിയിലാണ് ആപ്പ് സജ്ജമാക്കിയിരിക്കുന്നത്.
Discussion about this post