തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5,375 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 886, തൃശ്ശൂർ 630 കോട്ടയം 585, കോഴിക്കോട് 516, എറണാകുളം 504, തിരുവനന്തപുരം 404, കൊല്ലം 349, പാലക്കാട് 323, പത്തനംതിട്ട 283, ആലപ്പുഴ 279, കണ്ണൂർ 222, ഇടുക്കി 161, വയനാട് 150, കാസർഗോഡ് 83 എന്നിങ്ങനെയാണ് ജില്ലകൾ തിരിച്ചുള്ള രോഗബാധയുടെ കണക്ക്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 58,809 സാംപിളുകളാണ് പരിശോധിച്ചത്. 26 പേർ കൊറോണ മൂലം മരണമടഞ്ഞുവെന്ന് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്.റൊട്ടീൻ സാംപിൾ, സെന്റിനെൽ സാംപിൾ, സിബി നാറ്റ്, ആന്റിജൻ പരിശോധന എന്നിവയുൾപ്പെടെ ഇതുവരെ ആകെ 63,21,285 സാംപിളുകളാണ് പരിശോധനയ്ക്കയച്ചത്











