ന്യൂഡൽഹി: ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്ന തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും കത്തയച്ച് സൂഫി കൗൺസിൽ.
പോപ്പുലർ ഫ്രണ്ടിനു മറ്റു ഭീകരവാദ സംഘടനകളുടെ പിന്തുണയുണ്ടെന്നും ജിഹാദ് നടപ്പിലാക്കുന്നതിനു മുസ്ലീം യുവാക്കളെ സജ്ജമാക്കുന്നതിനു സംഘടന ‘സ്കൂളുകൾ’ നടത്തുന്നുണ്ടെന്നും സൂഫി ഇസ്ലാമിക് ബോർഡ് കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ” തീവ്രവാദികൾ ജിഹാദിൽ മരിക്കുകയും സ്വർഗ്ഗത്തിൽ പോകുമ്പോൾ അവർക്ക് 72 ഹൂറികളെ പ്രതിഫലമായി ലഭിക്കുകയും ചെയ്യുമെന്നാണ് ഇവർ പ്രചരിപ്പിക്കുന്നത്. ഐഎസ്, അൽ-ഖ്വയ്ദ,ബോക്കോ ഹറാം തുടങ്ങിയ തീവ്രവാദ സംഘടനകളും ഈ വിശ്വാസം ഉപയോഗിച്ച് യുവാക്കളെ ആകർഷിക്കുന്നുണ്ട്” – സൂഫീ കൗൺസിൽ കത്തിൽ കൂട്ടിച്ചേർത്തു.
പ്രധാനമായും പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗമായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ ( എസ്.ഡി.പി. ഐ) വഴിയാണ് മുസ്ലിം യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് കൗൺസിലിന്റെ ദേശീയ ജനറൽ സെക്രട്ടറി ഷാ സയ്യിദ് ഹസ്നെയ്ൻ ബകായ് പറയുന്നു. ഇതേതുടർന്ന്, മുസ്ലീം ജനത മക്കളെയും അവരുടെ സാമൂഹ്യ മാധ്യമങ്ങളിലെ പ്രവർത്തനങ്ങളെയും നിരന്തരം നിരീക്ഷിക്കണമെന്ന് സൂഫി കൗൺസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Discussion about this post