Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Health

ആരോഗ്യത്തിലേക്കുള്ള ആഹാരമാര്‍ഗ്ഗങ്ങള്‍ മീന്‍ കഴിച്ചു തുടങ്ങാം…

by Brave India Desk
Sep 7, 2015, 02:55 pm IST
in Health
Share on FacebookTweetWhatsAppTelegram

sardinesആദിമ മനുഷ്യന്‍ ആഹാരം കണ്ടെത്തിത്തുടങ്ങിയ കാലം മുതല്‍ തന്നെ മത്സ്യം പ്രധാന മാംസ്യാഹാരമായതാണ്. സ്വാഭാവികമായും ജലാശയങ്ങള്‍ക്കും നദികള്‍ക്കും സമീപം വസിച്ചിരുന്നവരാണ് ദൈനം ദിന ജീവിതത്തില്‍ മത്സ്യം പ്രധാന ഭക്ഷണമാക്കിയത്. കേരളീയര്‍ നെല്ലരിയും മരച്ചീനിയും പോലെ ഇഷ്ടപ്പെടുന്ന മാംസാഹാരമാണ് മത്സ്യം. മാംസാഹാരങ്ങള്‍ പൊതുവേ വര്‍ജ്ജിക്കുക എന്നാണു ലോകമെമ്പാടുമുള്ള പോഷകാഹാര ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. എന്നാല്‍ മറ്റു മാംസാഹാരങ്ങളില്‍ നിന്ന് മനുഷ്യന്റെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ മത്സ്യം വേറിട്ട് നില്‍ക്കുന്നു.

മത്സ്യം ഒന്നാന്തരം മാംസ്യത്തിന്റെ ഉറവിടമാണ്. ആഹാരത്തിലൂടെ എത്ര ഊര്‍ജ്ജം ലഭിച്ചാലും തക്കതായ അളവില്‍ മാംസ്യം ലഭിച്ചില്ലെങ്കില്‍ തൃപ്തികരമായ വളര്‍ച്ചയും ആരോഗ്യകരമായ നിലനില്‍പ്പും അസാധ്യമാകും. പാല്‍, മുട്ട കരള്‍ എന്നിവയിലെ മാംസ്യത്തെക്കാള്‍ തൊട്ടു താഴെയാണ് മത്സ്യ മാംസത്തിന്റെ പോഷണ നിലവാരം. പക്ഷെ, എല്ലാ സസ്യ മാംസ്യങ്ങളെക്കാള്‍ ഉയര്‍ന്ന ഗുണനിലവാരമാണ് മത്സ്യമാംസ്യത്തിന് എന്നും അറിയുക. ഒരു കാലത്ത് കേരളത്തിന്റെ തീന്‍മേശയിലെ നിത്യസന്ദര്‍ശകരായിരുന്നു പാകം ചെയ്ത മരച്ചീനിയും കൂട്ടിനു മീന്‍കറിയും.

Stories you may like

ദാ മഴക്കാലം എത്തി,ചിലതൊന്നും കഴിച്ചുകൂടാ…എന്നിലിതൊക്കെ കഴിക്കുകയും വേണം; മാറ്റംവരുത്തിയാൽ നല്ലത്…

വെളിച്ചെണ്ണയില്ലാതെ പാചകം ചെയ്യാൻ പഠിച്ചോ? വില റോക്കറ്റ് കുതിക്കുന്നത് പോലെ…..

Mackerel Fish

മത്സ്യക്കൊഴുപ്പുകള്‍ക്ക് നമ്മുടെ രക്തത്തിലെ ട്രൈഗ്ലിസറൈഡ് എന്ന ഘടകം കുറയ്ക്കും എന്ന കഴിവുകൂടിയുണ്ട്. കൊളസ്‌ട്രോള്‍ കഴിഞ്ഞാല്‍ രക്തഘടകങ്ങള്‍ ഹൃദ്രോഗ ബാധയില്‍ ആകുന്നത് ഉയര്‍ന്ന ട്രൈഗ്ലിസറൈഡ് കാരണമാണ്. ആഴ്ചയില്‍ ഒരാള്‍ക്ക് അഞ്ചു ദിവസ മെങ്കിലും 30 gm- 40 gm മത്സ്യം കഴിച്ചാല്‍ ഇത് ഒഴിവാക്കാന്‍ കഴിയും എന്നത് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അയല, ആവോലി, മത്തി, ചൂര എന്നീ സാധാരണ മത്സ്യങ്ങളിലെല്ലാം തന്നെ രണ്ടു മുതല്‍ നാല് ശതമാനത്തിന്റെ ഉള്ളിലാണ് കൊഴുപ്പ്. നെയ്മത്തിയിലും കൊഴുപ്പ് ധാരാളമുണ്ട്. നെയ്മീനിലും കൊഴുപ്പ് ഏതാണ്ട് നാല് ശതമാനം വരെ വരും.

മത്സ്യ കൊഴുപ്പില്‍ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡുകളാണ് ഹൃദയത്തിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നത്. ഡോക്കോസ, ഹെക്‌സ, ഇനോയിക്ക് ആസിഡ്, എക്കോസ, പെന്റാ ഇനോയിക്ക് ആസിഡ് എന്നീ അഞ്ചും ആറും
അപൂരിത ബോണ്ടുകളുള്ള ഫാറ്റി അമ്ലങ്ങളാണ് മത്സ്യം ഹൃദയത്തിന് നല്ലതാണ് എന്നതിന് കാരണം. DHA, EPA എന്ന ഇവ ഹൃദയാഘാതം ഉണ്ടാകാതെ സൂക്ഷിക്കാനും ഹൃദയാഘാതം ഉണ്ടാകുകയാണെങ്കില്‍ രക്തം കട്ടയാകാതിരിക്കാനും സഹായിക്കുന്നു.

fish fat

സോയാബീന്‍ എണ്ണ, കോണ്‍ ഓയില്‍, സണ്‍ ഫ്ലവര്‍ ഓയില്‍ തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്നത് ഒമേഗ 6 കുടുംബത്തിലെ അത്യപൂരിത ഫാറ്റി അമ്ലങ്ങളാണ്. അവയുടെ ഉപയോഗം കൊളസ്‌ട്രോള്‍ കുറയ്ക്കും എന്നതു സത്യമാണ്. പക്ഷെ, അതിനുപരിയായി ഹൃദയത്തിന് നേരിട്ട് സംരക്ഷണം നല്‍കുന്നതില്‍ മത്സ്യക്കൊഴുപ്പുകള്‍ക്ക് സമാനമായ കഴിവ് ഇവയ്ക്കില്ല എന്ന് നാമറിയണം. സോയാബീന്‍ എണ്ണയിലും കടുകെണ്ണയിലും കുറച്ച് ഒമേഗ 3 എണ്ണകള്‍ ഉണ്ടെങ്കിലും അവയൊന്നും തന്നെ ഹൃദയ പരിരക്ഷണത്തില്‍ മത്സ്യത്തിന് സമമാകില്ല എന്നത് മനസ്സിലാക്കണം.

ഗോയിറ്റര്‍, തൈറോയിഡ് തുടങ്ങിയവ മാറുന്നതിനാവശ്യമായ അയഡിന്‍ നമുക്ക് ധാരാളം ലഭിക്കും. നത്തോലി (ചൂട) പോലെയുള്ള ചെറുമത്സ്യങ്ങള്‍ കാത്സ്യത്തിന്റെ ഉറവിടമാണ്.

പ്രമേഹമുള്ളവര്‍ക്കും കൊഴുപ്പുള്ളവര്‍ക്കുമെല്ലാം നിര്‍ലോഭം കഴിക്കാവുന്ന ഭക്ഷണമാണ് മത്സ്യം. മത്സ്യം അധികം മസാലയില്ലാതെയും രുചികരമായി കഴിക്കാം എന്നുള്ളത് കൊണ്ട് അസിഡിറ്റി പോലെയുള്ള അസുഖങ്ങള്‍ വരുമെന്ന പേടിയും വേണ്ട.

Tags: kerala news paperhealth newsedible fishes
ShareTweetSendShare

Latest stories from this section

പലഹാരത്തിന്റെ പേരിൽ പോലും പാക് വേണ്ട,മൈസൂർ പാക്കിന്റെ പേര് മാറ്റി വ്യാപാരികൾ,മറ്റ് മധുരപലഹാരങ്ങൾക്കും പുതുനാമങ്ങൾ

ചിക്കനാണോ അല്ല..എന്നാൽ ചിക്കൻ;നാവിനെയും വയറിനെയും പറ്റിക്കുന്ന മോക്ക് ചിക്കൻ; കോഹ്ലിയുടെ ഡയറ്റിലുമുണ്ടേ…

28 ദിവസം സൗന്ദര്യവർദ്ധക വസ്തുക്കളോട് നോ; സ്താനർബുദ സാധ്യത കുറഞ്ഞതായി പഠനം

എപ്പോഴും കിടന്നാൽമതി,വിട്ടുമാറാത്ത ക്ഷീണം; ഇത് മടിച്ചികളുടെ അടവല്ല,അപൂർവ്വ രോഗാവസ്ഥ; ബാധിക്കുന്നത് അധികവും സ്ത്രീകളെ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies