ബെയ്ജിംഗ്: ചൈന കോവിഡ് രോഗികളുടെ കണക്കുകള്‍ മറച്ചു വച്ചതായി റിപ്പോര്‍ട്ട്. വുഹാനില്‍ രോഗം പൊട്ടിപ്പുറപ്പെട്ടതിന്റെ ആദ്യ ദിവസങ്ങളില്‍ ചൈന രോഗികളുടെ എണ്ണം കുറച്ചു കാണിക്കുകയായിരുന്നു. ഹ്യൂബി പ്രൊവിന്‍ഷ്യല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷനില്‍ നിന്ന് ചോര്‍ന്ന രേഖകളിലാണ് ഈ വിവരങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
ഹുബെ പ്രവിശ്യയിലെ പ്രാദേശിക ആരോഗ്യ അതോറിറ്റികള്‍ പുറത്തു വിട്ട കണക്ക് പ്രകാരം ഫെബ്രുവരി 10 നുള്ളില്‍ ആകെ 5,918 പുതിയ കേസുകളാണ് പുറത്തു വന്നത്. എന്നാല്‍ ഇതിന്റെ ഇരട്ടിയിലധികമാണ് യഥാര്‍ത്ഥ കണക്കെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഇത് ചൈന ഒരിക്കലും ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡ് വൈറസ് ബാധയെ ചൈനീസ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച്ച വന്നതായി വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. കോവിഡ് വൈറസ് ഉത്ഭവം കണ്ടെത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ചൈന രോഗികളുടെ കണക്കുകള്‍ മറച്ചു വച്ചതായുള്ള രേഖകള്‍ പുറത്തു വന്നത്.
Discussion about this post