ഡൽഹി: കർഷകരുടെ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണനയിലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ. ഇന്ന് കർഷകരുമായി നാലാം വട്ട ചർച്ചകൾ നടക്കുകയാണെന്നും ഗുണകരമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ചർച്ച ചെയ്ത് പ്രശ്നങ്ങൾ പരിഹരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. അതിനോട് മികച്ച രീതിയിൽ പ്രതികരിക്കുന്ന കർഷകരുടെ സമീപനം സ്വാഗതാർഹമാണെന്ന് വാണിജ്യ വകുപ്പ് മന്ത്രി പിയൂഷ് ഗോയലും അഭിപ്രായപ്പെട്ടു.
സമരം ചെയ്യുന്ന കർഷകരുടെ പ്രതിനിധികളുമായി ഇന്ന് നടക്കുന്ന ചർച്ചകളിൽ ഇരു മന്ത്രിമാരും പങ്കെടുക്കുന്നുണ്ട്. ഇന്നത്തെ ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്ന് സമരസമിതി നേതാവ് രാകേഷ് തികാത് ദേശീയ മാധ്യമത്തോട് പറഞ്ഞു. അതേസമയം ചില സമരക്കാർ ഒരു ഒത്തു തീർപ്പിനും തയ്യാറാകാതെ വൈകാരികമായ സമരം തുടരുകയാണ്. ഇവരുടെ സമീപനം സമരസമിതിയിലെ സാധാരണ കർഷകർക്കിടയിൽ അമർഷത്തിന് കാരണമാകുന്നുണ്ട്.
Discussion about this post