ജമ്മു: ജമ്മു കശ്മീർ ജില്ലാ വികസന സമിതി തെരഞ്ഞെടുപ്പിൽ വോട്ടവകാശം രേഖപ്പെടുത്തി പാകിസ്ഥാനിൽ നിന്നും അഭയാർത്ഥികളായി ജമ്മുവിൽ എത്തിയ ജനങ്ങൾ. ജമ്മു കശ്മീർ ഡിഡിസി തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിലാണ് ഇവർ വോട്ട് ചെയ്തത്.
ഒരു തദ്ദേശ തെരഞ്ഞെടുപ്പിൽ എഴുപത് വർഷത്തിനിടെ ആദ്യമായാണ് തങ്ങൾ വോട്ട് ചെയ്യുന്നതെന്ന് വോട്ടവകാശം രേഖപ്പെടുത്തിയ ശേഷം മുതിർന്നവർ വ്യക്തമാക്കി. പൗരത്വം നൽകിയതിനും മനുഷ്യരായി പരിഗണിച്ചതിനും കേന്ദ്ര സർക്കാരിന് നന്ദി അറിയിക്കുന്നതായും അവർ വാർത്താ ഏജൻസിയോട് പറഞ്ഞു. ഒരു ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകുന്നതിൽ അഭിമാനമുണ്ടെന്നും അവർ അറിയിച്ചു.
വോട്ടവകാശം രേഖപ്പെടുത്തിയ ശേഷം പാകിസ്ഥാനിൽ നിന്ന് വന്ന അഭയാർത്ഥികൾ ആഹ്ളാദ പ്രകടനം നടത്തുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുകയാണ്.
#WATCH Jammu: People who came from Pakistan as refugees celebrate after casting votes in third phase of District Development Council polls.
“This is first time in over 70 yrs that we're voting in local body polls. We're happy to participate in democratic process,” says a voter. pic.twitter.com/Rhz4Tsn7Z4
— ANI (@ANI) December 4, 2020
Discussion about this post