ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയിലുള്ള ജനങ്ങളുടെ വിശ്വാസമാണ് ഹൈദരാബാദ് മുനിസിപ്പൽ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മുന്നേറ്റത്തിനു കാരണമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ.
ഹൈദരാബാദിൽ കാണാനായത് പ്രധാനമന്ത്രിയുടെ മാതൃകാ ഭരണത്തിനും വികസനപ്രവർത്തനങ്ങൾക്കും ജനങ്ങൾ നൽകുന്ന പിന്തുണയാണെന്നും അദ്ദേഹം പറഞ്ഞു. ” 2023-ൽ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചിത്രം ഹൈദരാബാദിലെ ജനങ്ങൾ തന്നെയിപ്പോൾ വ്യക്തമാക്കി തന്നിരിക്കുകയാണ്. അഴിമതിക്കാരായ കെസിആർ സർക്കാരിനെ ജനങ്ങൾ കൈവിട്ടു കഴിഞ്ഞെന്ന് ആത്മവിശ്വാസത്തോടെ എനിക്ക് പറയാൻ കഴിയും. ബിജെപി അധികാരത്തിലെത്തുകയും ചെയ്യും”-നദ്ദ കൂട്ടിച്ചേർത്തു.
അതേസമയം, കേന്ദ്ര സർക്കാരിന്റെ വികസന നേട്ടം ജനങ്ങളിലെത്തിക്കുന്നതിനായി നദ്ദ 120 ദിവസത്തെ അഖിലേന്ത്യാ യാത്ര ആരംഭിച്ചു. യാത്ര ആരംഭിച്ചത് ശാന്തികുഞ്ചിലെ ദേവ് സംസ്കൃതി വിശ്വവിദ്യാലയത്തിൽ നിന്നാണ്. വിവിധ സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തുന്ന അദ്ദേഹം, നിയമസഭാ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പിനെക്കുറിച്ചും വിലയിരുത്തും









