ഐ.എൻ.എസ് വിക്രാന്തിനു പുറകെ അടുത്ത പടക്കപ്പലിനായി നാവികസേന പദ്ധതിയിടുന്നു. മൂന്നാമത്തെ വിമാനവാഹിനി കപ്പലിനായി കേന്ദ്രസർക്കാരിൽ നിന്നും അനുമതി തേടി നാവിക സേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ്.
ഇപ്പോഴത്തെ സാഹചര്യത്തിൽ മൂന്നാം വിമാനവാഹിനി കപ്പൽ ഒരനിവാര്യതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നാവിക സേനാ മേധാവി അനുമതി തേടിയിട്ടുള്ളത്. ചൈന തദ്ദേശിയമായി 6 വിമാനവാഹിനി കപ്പലുകൾ നിർമിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ പശ്ചാതലത്തിലാണ് വിക്രാന്തിനു പിന്നാലെ അടുത്ത പടക്കപ്പലിനായി നാവികസേന പദ്ധതിയിടുന്നത്. നാവികസേനയ്ക്കാവശ്യം ഇലക്ട്രോമാഗ്നെറ്റിക്ക് സംവിധാനമുള്ള 65,000 ടൺ വിമാനവാഹിനി കപ്പലാണ്.
ഇന്ത്യ തദ്ദേശിയമായി നിർമിക്കുന്ന വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് 2021-ന്റെ അവസാനത്തിലോ 2022 -ന്റെ ആരംഭത്തിലോ കമ്മീഷൻ ചെയ്യുമെന്ന് നേരത്തെ സൈനികവൃത്തങ്ങൾ അറിയിച്ചിരുന്നു. ഈ വിമാനവാഹിനി കപ്പലിനു ഒരേസമയം 30 പോർവിമാനങ്ങൾ, പത്തോളം ഹെലികോപ്റ്ററുകൾ എന്നിവ ലാൻഡ് ചെയ്യിക്കാനുള്ള ശേഷിയുണ്ട്.
Discussion about this post