ഹൈദരാബാദ്: നടി വിജയശാന്തി കോൺഗ്രസ് പ്രാഥമിക അംഗത്വം ഉപേക്ഷിച്ചു. അഭിപ്രായ വ്യത്യാസം മൂലം പാർട്ടിയുപേക്ഷിച്ച നടി ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി വിജയശാന്തി നാളെ കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച നടി ഭാരതീയ ജനതാ പാർട്ടി അംഗത്വം സ്വീകരിക്കുമെന്ന് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു. ഡൽഹിയിൽ നടക്കുന്ന ചടങ്ങിലായിരിക്കും വിജയശാന്തി അംഗത്വം സ്വീകരിക്കുക. തെലങ്കാന ബിജെപി അധ്യക്ഷനായ സഞ്ജയ് കുമാറും ഹൈദരാബാദിൽ നിന്ന് ഡൽഹിക്ക് തിരിച്ചിട്ടുണ്ട്.
2014ലാണ് വിജയശാന്തി കോൺഗ്രസിൽ ചേർന്നത്. ഇക്കഴിഞ്ഞ ഒക്ടോബറിൽ തമിഴ് നടി ഖുശ്ബുവും കോൺഗ്രസ് വിട്ട് ബിജെപി യിൽ അംഗത്വം സ്വീകരിച്ചിരുന്നു.
Discussion about this post