തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് -19 സ്ഥിരീകരിച്ചത് 4470 പേർക്ക്. മലപ്പുറം 700, കോഴിക്കോട് 578, എറണാകുളം 555, തൃശ്ശൂർ 393, കോട്ടയം 346, കൊല്ലം 305, ആലപ്പുഴ 289, തിരുവനന്തപുരം 282, പാലക്കാട് 212, ഇടുക്കി 200, പത്തനംതിട്ട 200, കണ്ണൂർ 186, വയനാട് 114, കാസർഗോഡ് 110 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.
കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 52,769 സാമ്പിളുകളാണ്. 8.47 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ചവരിൽ 77 പേർ സംസ്ഥാനത്തിനു പുറത്തു നിന്നും വന്നവരാണ്. 3858 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 498 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം ബാധിച്ചവരിൽ 37 പേർ ആരോഗ്യപ്രവർത്തകരാണ്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4847 പേരുടെ പരിശോധനാഫലം നെഗറ്റീവായി. നിലവിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത് 3,16,491 പേരാണ്. ഇന്ന് 1278 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Discussion about this post