കൊവിഡ് വ്യാപനം മൂലം തൊഴില്‍ നഷ്ടമായ തൊഴിലാളികള്‍ക്ക് ഇ-റിക്ഷകള്‍ നൽകാനൊരുങ്ങി ബോളിവുഡ് നടന് സോനു സൂദ്.
ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനേക്കാള്‍ പ്രധാനമാണ് തൊഴിലവസരങ്ങള്‍ നല്‍കുന്നതെന്നാണ് ഞാന്‍ കരുതുന്നത്. ഈ പ്രവര്‍ത്തിയിലൂടെ അവര്‍ക്ക് സ്വന്തം കാലില്‍ നില്ക്കാന് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും നടന് പറഞ്ഞു. തന്റെ പ്രവര്‍ത്തികള്‍ക്ക് പ്രതിഫലമായി ലഭിച്ച സ്നേഹമാണ് ഇത്തരത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്ന് നടന് വ്യക്തമാക്കി.
കോവിഡ് രാജ്യത്ത് വന്നതിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ദുരിതത്തിലായ നിരവധി പേര്‍ക്കാണ് ബോളിവുഡ് നടന് സോനു സൂദ് സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ ബസ് ഒരുക്കിയതും പലര്‍ക്കും സാമ്പത്തിക സഹായം ചെയ്തതെല്ലാം.
Discussion about this post