ഗാസിയാബാദ്: കർഷക സമരത്തിൽ കയറിക്കൂടാൻ ശ്രമിച്ച ജാമിയ മില്ലിയ സംഘത്തെ തുരത്തിയോടിച്ച് കർഷകർ. ഡൽഹിയിലെ യുപി അതിർത്തിക്ക് അടുത്താണ് കർഷകർക്ക് ഇടയിലേക്ക് കയറി കർഷക സമരത്തിന്റെ ‘നേതൃത്വം’ ആവേശപൂർവം ഏറ്റെടുക്കാനെത്തിയ വിദ്യാർഥികളെ സമരക്കാർ ഓടിച്ചത്.
തപ്പും തകിലും പോലുള്ള വാദ്യോപകരണങ്ങളുമായെത്തിയ ജാമിയ മിലിയ സർവകലാശാലയിലെ ആറ് വിദ്യാർഥികൾ സമരക്കാർക്ക് ഇടയിലേക്ക് കയറി ആവേശപൂർവം മുദ്രാവാക്യം വിളി തുടങ്ങി. എന്നാൽ, പ്രകോപിതനായ സമരക്കാർ, പെൺകുട്ടികൾ അടക്കമുള്ള വിദ്യാർത്ഥി സംഘത്തോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. ജാമിയ വിദ്യാർത്ഥികളുടെ സാന്നിധ്യം സമരമുഖത്ത് ഉണ്ടാവരുതെന്ന് സമരക്കാർ വാശി പിടിച്ചു.
ജാമിയ വിദ്യാർത്ഥികളുടെ ഉദ്ദേശം മറ്റെന്തോ ആണെന്നാണ് സമരക്കാർ ആരോപിച്ചത്. ഇതോടെ, സ്ഥലത്തുണ്ടായിരുന്ന ഡി.എസ്.പി അൻഷു ജയ്ൻ വിദ്യാർത്ഥി സംഘത്തെ മടക്കി അയക്കുകയായിരുന്നു.
Discussion about this post