ലണ്ടന്‍ : ഇറാഖിലും സിറിയയിലും ഐസിസിനു വേണ്ടി ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബ്രിട്ടീഷ് പൗരന്മാരെ വധിക്കുന്നതിന് ബ്രിട്ടണ് കില്‍ ലിസ്റ്റ് തയ്യാറാക്കിയിരുന്നതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അദ്ധ്യക്ഷനായ ദേശീയ സുരക്ഷാ കൗണ്‍സിലാണ് പട്ടിക തയ്യാറാക്കിയത്. പത്ത് പേര് ഉള്‍പ്പെട്ട പട്ടികയില്‍ ഐസിസിന്രെ സ്ഥിരം ആരാച്ചാര്‍ ജിഹാദി ജോണ്‍ എന്നറിയപ്പെടുന്ന മുഹമ്മദ് എംവാസിയാണ് ഒന്നാമതുള്ളതെന്നും ‘ഈവനിംഗ് സ്റ്റാന്‍ഡേര്‍ഡ്’ റിപ്പോര്‍ട്ട് ചെയ്തു. കില്‍ ലിസ്ററില്‍ ഉണ്ടായിരുന്ന ബ്രിട്ടീഷുകാരായ റിയാദ് ഖാനെയും റാഹുല്‍ അമീനെയും സിറിയയില്‍ സഖ്യസേന ഡ്രോണ്‍ ആക്രണത്തില്‍ വധിച്ചതായി ഡേവിഡ് കാമറൂണ്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയിരുന്നു. ഇതാദ്യമായാണ് സ്വന്തം പൗരന്മാരെ രാജ്യത്തിനു പുറത്ത് ബ്രിട്ടണ് ലക്ഷ്യം വെച്ചത്. വിഷയം പാര്‍ലമെന്റില്‍ ഏറെ നേരം ചര്‍ച്ചയ്ക്കിടയാക്കി.
അതേസമയം, രാജ്യത്തിനുള്ളില്‍ നടന്നേക്കാവുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സൈനിക നീക്കമല്ലാതെ മറ്റ് പോംവഴിയില്ലെന്ന് യു.കെ പ്രതിരോധ സെക്രട്ടറി മിഷേല്‍ ഫാല്ലന് മാദ്ധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തിനുള്ളില്‍ നിരവധി ആക്രമണങ്ങള്‍ നടത്താന്‍ ഭീകരസംഘത്തിന് പദ്ധതിയുണ്ടായിരുന്നു. പ്രധാനപ്പെട്ട ചില പൊതുപരിപാടികളും അവര്‍ ലക്ഷ്യംവെച്ചിരുന്നു ‘കില്‍ ലിസ്റ്റി’നെ സംബന്ധിച്ച് ഫാല്ലന് പ്രതികരിച്ചു. സിറിയയില്‍ സഖ്യസേന നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളുടെ കൂടുതല്‍ വിവരങ്ങളും അദ്ദേഹം വെളിപ്പെടുത്തി.
Discussion about this post