ന്യൂഡൽഹി: 38 സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ ബ്രഹ്മോസ് സ്വന്തമാക്കാനൊരുങ്ങി നാവികസേന. നിർമ്മാണം പുരോഗമിക്കുന്ന വിശാഖപട്ടണം ശ്രേണിയിലുള്ള യുദ്ധക്കപ്പലുകളിൽ 450 കിലോമീറ്റർ ദൂരപരിധിയുള്ള ബ്രഹ്മോസ് മിസൈലുകൾ സ്ഥാപിക്കാനാണ് നാവികസേന പദ്ധതിയിടുന്നത്.
ഉടൻതന്നെ വിശാഖപട്ടണം ശ്രേണിയിലുള്ള യുദ്ധകപ്പലുകൾ നാവികസേനയുടെ ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ. 38 ബ്രഹ്മോസ് മിസൈലുകൾ സ്വന്തമാക്കാനുള്ള 1800 കോടി രൂപയുടെ പദ്ധതി പ്രതിരോധ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഇതിന് ഉടൻ അംഗീകാരം നൽകുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. വിവിധ യുദ്ധക്കപ്പലുകളിൽ നിലവിൽ ബ്രഹ്മോസ് മിസൈൽ സ്ഥാപിച്ചിട്ടുണ്ട്.
നാവികസേന ആഴ്ചകൾക്കുമുമ്പ് ബ്രഹ്മോസ് മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയിരുന്നു. പരീക്ഷണം നടത്തിയത് ഐഎൻഎസ് ചെന്നൈയിൽ നിന്നും മിസൈൽ തൊടുത്തായിരുന്നു.
Discussion about this post