ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിന് നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ നോട്ടിസ്. 2019-ല്‍ കരണിന്റെ വസതിയില്‍ മയക്കുമരുന്നു പാര്‍ട്ടി നടന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടിസ്. ശിരോമണി അകാലിദള്‍ നേതാവായ മഞ്ജിന്ദര്‍ സിംഗിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കരണ്‍ ജോഹറിന്റെ വസതിയില്‍ നടന്നതെന്ന് കരുതുന്ന പാര്‍ട്ടിയുടെ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മഞ്ജിന്ദര്‍ സിംഗ് കരണ്‍ ജോഹറിനെതിരെ എന്‍.സി.ബിയുടെ മഹാരാഷ്ട്ര സോണല്‍ യൂണിറ്റില്‍ പരാതി നല്‍കിയത്. പ്രചരിക്കുന്ന വിഡിയോയുമായി ബന്ധപ്പെട്ട് കരണിന് നോട്ടിസ് അയച്ചതായി നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയിലെ ഉദ്യോഗസ്ഥന് പറഞ്ഞു.
ദീപിക പദുക്കോണ്‍, അര്ജുന് കപൂര്‍, വിക്കി കൗശല്‍, വരുണ്‍ ധവാന്, രണ്‍ബീര്‍ കപൂര്‍, മലൈക അറോറ തുടങ്ങി പല പ്രമുഖ താരങ്ങളും കരണിന്റെ വീട്ടില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
Discussion about this post