കൊച്ചി: കൊച്ചി ഷോപ്പിങ് മാളിൽ വെച്ച് ഇന്നലെ വൈകുന്നേരം യുവനടിയ്ക്കു നേരെയുണ്ടായ അതിക്രമത്തിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ.
ഇന്നലെ വൈകുന്നേരം നഗരത്തിലെ പ്രശസ്തമായ ഷോപ്പിങ് മാളിൽ വെച്ച് രണ്ടുപേർ അപമാനിക്കാൻ ശ്രമിച്ചുവെന്ന് യുവനടി സാമൂഹ്യമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുകയായിരുന്നു.ഇതേതുടർന്നാണ് വനിതാകമ്മീഷൻ കേസെടുത്തത്. രണ്ടു ചെറുപ്പക്കാർ തന്നെ അപമാനിക്കാൻ ശ്രമിച്ചതെന്നും ശരീരത്തിൽ സ്പർശിച്ചെന്നുമാണ് നടി ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്.
സംഭവത്തിൽ എത്രയും പെട്ടെന്ന് നടപടി എടുക്കണമെന്നും സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാനും വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ പോലീസിന് നിർദ്ദേശം നൽകി.
Discussion about this post