ന്യൂഡൽഹി: കോവിഡ് വാക്സിന് രാജ്യത്ത് അനുമതി ലഭിച്ചാൽ ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക 30 കോടി പേർക്ക്. ഇതിനായി പതിനായിരം കോടി രൂപയായിരിക്കും കേന്ദ്ര ധനമന്ത്രാലയം ചെലവഴിക്കുക.
വാക്സിനേഷൻ നടത്തേണ്ടവരുടെ പ്രാരംഭ പട്ടിക തയ്യാറാക്കുന്ന തിരക്കിലാണ് നാഷണൽ എക്സ്പെർട്ട് ഗ്രൂപ്പ് ഓഫ് വാക്സിൻ (എൻഇജിവിഎസി). ആദ്യ ഘട്ട മുൻഗണനാ ലിസ്റ്റിൽ ഇടംപിടിക്കുക ഡോക്ടർമാർ, നഴ്സ്മാർ, പാര മെഡിക്കൽ സ്റ്റാഫ് എന്നിങ്ങനെ ഒരു കോടി ആരോഗ്യ പ്രവർത്തകരാണ്. രണ്ടു കോടി അവശ്യ സേവന വിഭാഗക്കാർ, 27 കോടി പ്രായമേറിയവർ, പ്രമേഹം- ഹൃദയ-കരൾ രോഗമുള്ളവർ തുടങ്ങിയവരെയും ആദ്യഘട്ടത്തിൽ വാക്സിനേഷനായി പരിഗണിക്കും. അടിയന്തര ഉപയോഗത്തിന് അനുമതിക്കായി അപേക്ഷിച്ചിട്ടുള്ളത് മൂന്ന് വാക്സിനുകളാണ്.
ഫൈസർ, ഭാരത് ബയോടെകും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ചേർന്നുള്ള വാക്സിൻ എന്നിവയാണ് പ്രധാനമായും പരിഗണനയിലുള്ളത്. ആദ്യ ഘട്ട ഉപയോഗത്തിന് ഓക്സ്ഫോർഡും ആസ്ട്ര സെനക്കയും സെറം ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി നിർമിക്കുന്ന കോവിഷീൽഡിനായിരിക്കും അനുമതി നൽകുകയെന്നാണ് സൂചനകൾ.
Discussion about this post